ഏഴാം ക്ലാസുകാരന് പ്രിന്‍സിപ്പലിന്റെ ക്രൂര മര്‍ദനം

കൊട്ടാരക്കര, വെള്ളി, 17 ഫെബ്രുവരി 2017 (18:22 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തന്റെ മുറിയിലിട്ട്‌ ക്രൂരമായി മര്‍ദിച്ചതായി പരാതി. കൊട്ടാരക്കര കലയപുരം മാര്‍ ഇവാനിയോസ് സ്‌കൂളിലാണ് ദാരുണമായ സംഭവം നടന്നത്. ശരീരത്തിൽ അടിയേറ്റ പാടുകൾ കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 
കൊട്ടാരക്കര സ്വദേശിയായ ആബേലിനെയാണ് പ്രത്യേക കാരണമൊന്നുമില്ലാതെ പ്രിന്‍സിപ്പല്‍ ക്രൂരമായി മര്‍ദിച്ചത്. എന്തിനാണ് തന്നെ മര്‍ദിക്കുന്നത് എന്ന് കുട്ടി ചോദിച്ചപ്പോള്‍ കാരണമൊന്നും ചോദിക്കേണ്ട എല്ലാം താന്‍ ക്യാമറയില്‍ കാണുന്നുണ്ടെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ മറുപടിയെന്നും പരാതിയില്‍ പറയുന്നുണ്ട്.
 
അതേസമയം, ഇക്കാര്യവുമായി ബന്ധപ്പെട്ട് പ്രതികരണങ്ങളൊന്നും തന്നെ നടത്താന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലോ അധികൃതരോ ഇതുവരെയും തയ്യാറായിട്ടില്ല. സംഭവം ചൈല്‍ഡ് ലൈന്‍ അധികൃതരും പൊലീസും അന്വേഷിച്ച് വരികയാണ്.
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ജിഷ്ണുവിന്റെ ആത്മഹത്യ: ഒളിവില്‍ പോയ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും, വിമാനത്താവളങ്ങളിലും കനത്ത ജാഗ്രത നിര്‍ദേശം

നെഹ്റു ഗ്രൂപ്പ് ചെയര്‍മാനായ പി കെ കൃഷ്ണദാസ് ഒന്നാം പ്രതിയായ കേസില്‍ വൈസ് പ്രിന്‍സിപ്പല്‍ ...

news

കാരുണ്യ പദ്ധതി നിർത്തലാക്കില്ല, സമഗ്ര ആരോഗ്യപദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്; വിശദീകരണവുമായി തോമസ് ഐസക്

കാരുണ്യ ആരോഗ്യ പദ്ധതി നിർത്തലാക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കഴിഞ്ഞ സർക്കാർ ...

news

ചൈനയെ മറികടക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞോ? എത്ര ഓടിയാലും ഒപ്പമെത്തില്ലെന്ന് ചൈന !

വലിയ ബഹിരാകാശ ദൗത്യങ്ങള്‍ക്കാവശ്യമായ റോക്കറ്റ് സാങ്കേതികവിദ്യ ഇപ്പോഴും ഇന്ത്യയുടെ ...

Widgets Magazine