പള്‍സര്‍ സുനി അഥവാ തട്ടിക്കൊണ്ടുപോകലിന്റെ മുഖ്യ സൂത്രധാരൻ !

കൊച്ചി, തിങ്കള്‍, 20 ഫെബ്രുവരി 2017 (15:17 IST)

Widgets Magazine
Atrocities on women, Abuse against Film Actress, Pulsar Suni, കൊച്ചി, സിനിമ, പൊലീസ്, പള്‍സര്‍ സുനി

മലയാളി യുവ നടിയെ തട്ടിക്കൊണ്ട‌ു പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൊലീസ് തിരയുന്ന ഇളമ്പകപ്പിള്ളി നെടുവേലിക്കുടി സുനിൽ കുമാർ എന്ന പൾസർ സുനി മുൻപും ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നതായി പൊലീസ്. 2010ല്‍ ഇയാള്‍ മറ്റൊരു യുവനടിയെയും തട്ടിക്കൊണ്ടുപോയതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോർട്ട്. എന്നാൽ, മാനഹാനി ഭയന്ന് ആ നടി സംഭവം പൊലീസിൽ അറിയിക്കാന്‍ വിസമ്മതിച്ചതോടെയാണ് ഇയാൾ രക്ഷപ്പെട്ടത്. കൂടാതെ വാഹന മോഷണമടക്കമുള്ള ഒട്ടേറെ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.
 
യുവനടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ മുഖ്യ സൂത്രധാരനാണ് പള്‍സര്‍ സുനി. ഒരു മാസം മുമ്പായിരുന്നു ഇതാനായുള്ള പദ്ധതികള്‍ ഇയാള്‍ തയ്യാറാക്കിയതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ഗൂണ്ടയും നിരവധി പൊലീസ് കേസുകളിൽ പ്രതികളുമായ വടിവാൾ സലിം, കണ്ണൂർ സ്വദേശി പ്രദീപ് എന്നിവരെ കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. തങ്ങളെ സുനിൽ വിളിച്ചതിനാലാണു പോയതെന്നാണ് ഇവർ പൊലീസിനു നല്‍കിയ മൊഴി. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

കൂടിവന്നാല്‍ പതിനഞ്ച് വര്‍ഷം; മനുഷ്യരാശി ഇല്ലാതാകാന്‍ പോകുന്നു - മഹാരോഗം വരുന്നു!

മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കാന്‍ ശേഷിയുള്ള ബയോടെററിസമെന്ന മാരകരോഗം തിരിച്ചുവരുമെന്ന സൂചന ...

news

നടിക്കെതിരായ ആക്രമണം: കുറ്റവാളികളെ ഉടന്‍ പിടികൂടണം എന്നാവശ്യപ്പെട്ട് നടികര്‍സംഘം മുഖ്യമന്ത്രിക്ക് കത്തെഴുതി

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ നടിക്ക് പിന്തുണയുമായി തമിഴ് സിനിമാലോകവും. ...

Widgets Magazine