നിയമസഭാ സമ്മേളനം തിങ്കളാഴ്ച പുനരാരംഭിക്കും

തിരുവനന്തപുരം| JOYS JOY| Last Modified ഞായര്‍, 28 ജൂണ്‍ 2015 (12:20 IST)
പതിമൂന്നാമത് കേരള നിയമസഭയുടെ പതിനാലാം സമ്മേളനം നാളെ പുനരാരംഭിക്കും. ജൂണ്‍ എട്ടിനു ചേര്‍ന്ന കാര്യോപദേശക സമിതി ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ സമ്മേളനം 28 വരെ നിര്‍ത്തി വെച്ചിരുന്നതാണ് ഇപ്പോള്‍ പുനരാരംഭിക്കുന്നത്.

ഇതിനൊപ്പം സമ്മേളന കാലയളവ് പുന:ക്രമീകരിക്കാനും നിശ്ചയിച്ചിരുന്നു. ജൂലൈ 30 വരെയാണ് സമ്മേളനം. ആകെ 22 ദിവസമാണ് സഭ സമ്മേളിക്കുന്നത്. സമ്മേളനം സുഗമമായി നടത്തുന്നതിന് എല്ലാ കക്ഷികളുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായി സ്പീക്കര്‍ അറിയിച്ചിട്ടുണ്ട്.

നടപ്പു സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യര്‍ത്ഥന സംബന്ധിച്ച ചര്‍ച്ചയോടെയാണ് സഭ പുനരാരംഭിക്കുന്നത്. സമ്മേളനത്തിന്‍റെ മുഖ്യ അജണ്ട വകുപ്പു തിരിച്ചുള്ള ചര്‍ച്ചയാണ്. ധനാഭ്യര്‍ത്ഥന ചര്‍ച്ച ജൂണ്‍ 29, 30, ജൂലൈ 1, 2, 6, 7, 8, 9, 13, 14, 15, 20, 21 തീയതികളിലാണു നടക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :