ആസാം സ്വദേശിനിയെ പീഡിപ്പിച്ചതായി പരാതി; പ്രതികള്‍ ഒളിവില്‍

കൊണ്ടോട്ടി| JOYS JOY| Last Modified തിങ്കള്‍, 23 നവം‌ബര്‍ 2015 (08:28 IST)
ഭര്‍തൃമതിയായ ആസാം സ്വദേശിനിയായ യുവതിയെ രണ്ടുപേര്‍ പീഡിപ്പിച്ചതായി പരാതി. അതേസമയം, പ്രതികള്‍ എന്ന് സംശയിക്കുന്നവര്‍ ഒളിവിലാണ്. വെള്ളിയാഴ്ച അര്‍ദ്ധരാത്രി കൊണ്ടോട്ടിക്ക് സമീപം കിഴിശ്ശേരി കുഴിഞ്ഞൊളം എന്ന സ്ഥലത്തുവച്ച് യുവതിയുടെ ഭര്‍ത്താവിനെ കത്തിമുനയില്‍ നിര്‍ത്തിയായിരുന്നു യുവതിയെ പീഡിപ്പിച്ചത് എന്നാണു പരാതി.

ഏകദേശം രണ്ടാഴ്ചയ്ക്ക് മുമ്പാണു ആസാമില്‍ നിന്ന് യുവതി ഭര്‍ത്താവിനൊപ്പം ജോലിക്കായി ഇവിടെയെത്തിയത്. കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കെതിരെയാണു ഇവര്‍ പരാതി നല്‍കിയിരിക്കുന്നതെന്ന് എസ് ഐ സന്തോഷ് പറഞ്ഞു.

യുവതിയില്‍ നിന്ന് മൊഴിയെടുത്തതായി പൊലീസ് അറിയിച്ചു. എന്നാല്‍ ഭാഷാ പ്രശ്നം കാരണം പൂര്‍ണ്ണമായ വിവരം ലഭിച്ചിട്ടില്ലെന്നറിയുന്നു. യുവതിയെ മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയതില്‍ നിന്ന് പീഡനം നടന്നതായി തെളിഞ്ഞെന്ന് റിപ്പോര്‍ട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :