ശബരീനാഥാ... ഇതാണോ അനുയായികളെ പഠിപ്പിക്കുന്നത്?; അരുവിക്കരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വൃദ്ധയെ വസ്ത്രം ഉരിഞ്ഞു മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് യുവാവ് - വീഡിയോ

അരുവിക്കരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വൃദ്ധയെ വസ്ത്രം ഉരിഞ്ഞു മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് യുവാവ്

KS Sabarinadhan , MLA's flex board , viral videos , attacking old woman , congress , police , ശിലാഫലകം , കോണ്‍ഗ്രസ് , കെ എസ് ശബരീനാഥ് , വൃദ്ധ , ഫേസ്‌ബുക്ക് , പ്രഷീദ് പിഎസ്
അരുവിക്കര| jibin| Last Modified ചൊവ്വ, 14 മാര്‍ച്ച് 2017 (18:35 IST)
അനുവാദമില്ലാതെ വീടിനു മുന്നില്‍ ശിലാഫലകം സ്ഥാപിക്കാന്‍ ശ്രമിച്ചതിനെ ചോദ്യം ചെയ്‌ത 75കാരിക്ക്
കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ക്രൂര മര്‍ദ്ദനം. വൃദ്ധയെ മര്‍ദ്ദിക്കുന്നതിന്റെയും വലിച്ചിഴയ്‌ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇതാണോ അനുയായികളെ പഠിപ്പിക്കുന്നതെന്ന് കെ എസ് ശബരീനാഥ് എംഎല്‍എയോട് വീഡിയോ പുറത്തു വിട്ട പ്രഷീദ് പിഎസ് എന്നയാള്‍ ചോദിക്കുന്നുണ്ട്.

റോഡരികില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. വൃദ്ധയെ വസ്ത്രം ഉരിഞ്ഞു മര്‍ദ്ദിക്കുന്നതിന്റെയും വലിച്ചിഴക്കുന്നതിന്റെയും ദൃശ്യങ്ങള്‍ വീഡിയോയില്‍ ഉണ്ട്.

ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

പ്രിയ സുഹൃത്ത് ശബരീനാഥാ ...
ഇതാണോ താങ്കൾ അനുയായികളെ പഠിപ്പിക്കുന്നത് ..?
എങ്കിൽ താങ്കളുടെ അധഃപതനം ഓർത്ത് ലജ്ജിക്കുന്നു ..!

താങ്കളുടെ അമ്മയേക്കാൾ പ്രായം ഉള്ള ആ പാവം അമ്മയോട് താങ്കളുടെ അനുയായിയും പ്രാദേശിക ഗുണ്ടയുമായ അരുവിക്കരയിലെ (ഇരുമ്പ)യിലെ രാജീവ് കാണിക്കുന്ന ഈ അതിക്രമം താങ്കൾ ന്യായീകരിക്കുമോ ..അവരുടെ വസ്ത്രം പിടിച്ചഴിക്കാനും നിലത്തു വലിച്ചിഴക്കാനും അടിക്കാനും അവർ എന്ത് തെറ്റാണ് ചെയ്തത് . അവരുടെ അനുവാദം ഇല്ലാതെ അവരുടെ വീടിനു മുന്നിൽ ശിലാ ഫലകം സ്ഥാപിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തതിനാണോ ഈ അതിക്രമവും ഭീഷണിയും .നിങ്ങളുടെ അനുവാദം ഇല്ലാതെ നിങ്ങളുടെ വീടിനു മുന്നിൽ ആരെങ്കിലും ഇത് ചെയ്‌താൽ നിങ്ങളുടെ 'അമ്മ സുരേഖ ടീച്ചർ പ്രതികരിക്കുന്നത് ഇതിനേക്കാൾ രൂക്ഷമായിട്ടല്ലേ ..

ഇത്തരം ഒരു സംഭവം നിങ്ങളുടെ അച്ഛൻ ശ്രീ ജി . കാർത്തികേയന്റെ ശ്രദ്ധയിൽ ആരെങ്കിലും കൊണ്ടുവന്നിരുന്നെങ്കിൽ അപ്പോൾ തന്നെ ആ അമ്മയെ കണ്ടു മാപ്പു പറയുമായിരുന്നു എന്ന കാര്യത്തിൽ സംശയം ഇല്ല .അതാണ് അദ്ദേഹത്തിൻറെ മഹത്വം . ആ അച്ഛന്റെ മകനായ താങ്കൾ ഇപ്പോൾ സ്വീകരിക്കുന്ന സമീപനം അദ്ദേഹത്തെ കൂടി അവഹേളിക്കൽ ആണ് എന്ന് പറയാതെ വയ്യ ..

N B .. സ്ത്രീകൾക്ക് നേരെ ഉള്ള അതിക്രമങ്ങൾക്കെതിരെ നാളെയും താങ്കളും കൂട്ടുകാരും നിയമ സഭയിൽ വാശിയോടെ രംഗത്തിറങ്ങും എന്ന് പ്രതീക്ഷിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :