അരുവിക്കര: വിതുരയും ശബരിക്ക്; വിജയകുമാർ രണ്ടാമത്

അരുവിക്കര, തെരഞ്ഞെടുപ്പ്, രാജഗോപാല്‍, ശബരീനാഥന്‍, വിജയകുമാര്‍, സി പി എം, വി എസ്, ഉമ്മന്‍‌ചാണ്ടി
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 30 ജൂണ്‍ 2015 (09:31 IST)
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കരയില്‍ വിതുര പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണാന്‍ ആരംഭിച്ചപ്പോള്‍ ഇടത് സ്ഥാനാര്‍ഥി എം വിജയകുമാർ രണ്ടാം സ്ഥാനത്ത് തുടരുന്നു. വിതുര പഞ്ചായത്തിലെ 65 ബൂത്തുകള്‍ എണ്ണിയപ്പോള്‍ ഇടത് സ്ഥാനാര്‍ഥിക്ക് 17351 വോട്ടുകള്‍ നേടി. ശബരിനാഥ് തന്നെയാണ് ഇപ്പോഴും മുന്നില്‍. 22098 വോട്ടുകള്‍ നേടിയിരിക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. 21617 വോട്ടുകള്‍ നേടിയിരിക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ഥി മുന്നേറുകയാണ്.

ഇടത് പാളയം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിതുര പഞ്ചായത്തിലെ വോട്ടുകള്‍ വിഭജിക്കുന്ന പ്രവണതയാണ് കാണുന്നത്. യുഡിഎഫിന് പ്രതീക്ഷയില്ലാതിരുന്ന വിതുരയില്‍ പോലും യുഡിഎഫ് സ്ഥാനാര്‍ഥി ശബരിനാഥ് വോട്ടുകള്‍ പിടിച്ചെടുക്കുകയായിരുന്നു. ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ ന്യൂനപക്ഷവോട്ടുകള്‍ അടക്കമുള്ള വോട്ടുകള്‍ നേടിയതാണ് ഈ സാഹചര്യം സംജാതാമാക്കിയത്.

തോളിക്കോട് പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണിയപ്പോള്‍ ശബരിനാഥ് തന്നെയായിരുന്നു മുന്നില്‍. പോസ്‌റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ വിജയകുമാറായിരുന്നു മുന്നില്‍. പിന്നീട് വ്യക്തമായ ലീഡോടെ ശബരിനാഥ് മുന്നേറുകയായിരുന്നു.
തൈക്കാട് സംഗീത കോളജിൽ രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിച്ചത്. അവസാനഫലം പതിനൊന്നരയോടെ അറിയാന്‍ സാധിക്കും.

കെഎസ് ശബരീനാഥൻ (കോൺഗ്രസ്), എം വിജയകുമാർ (സിപിഎം), ഒ രാജഗോപാൽ (ബിജെപി) എന്നിവരാണു പ്രമുഖ സ്ഥാനാർഥികൾ. മണ്ഡലത്തിലെ 1.84 ലക്ഷം പേരിൽ 1.42 ലക്ഷം പേരാണ് വോട്ടു രേഖപ്പെടുത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :