അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു; പ്രതിപക്ഷം ഇറങ്ങിപ്പോയി

അരുവിക്കര ഉപതെരഞ്ഞെടുപ്പ് , ശ്രീരാമകൃഷ്‌ണന്‍  , മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കൈയേറ്റം
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 1 ജൂലൈ 2015 (11:06 IST)
അരുവിക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ കയ്യേറ്റത്തെക്കുറിച്ച് സഭ നിര്‍ത്തിവെച്ചു ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ
അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. ശ്രീരാമകൃഷ്‌ണന്‍ എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്.

കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ പത്തനാപുരത്തെ വീടിനുനേരെയുണ്ടായ ആക്രമണത്തെക്കുറിച്ചും ശ്രീരാമകൃഷ്ണന്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ആഭ്യന്തരമന്ത്രിയുടെ വിശദീകരണത്തോടെ സ്‌പീക്കര്‍ പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കുമെന്നു ആഭ്യന്തരമന്ത്രി നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്ത് മാധ്യമങ്ങള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :