അരുവിക്കരയില്‍ ആരുവേണമെങ്കിലും നിന്നോട്ടെ, എതിരാളികള്‍ കൂടുന്നത് നല്ലത്: മാണി

തിരുവനന്തപുരം| VISHNU N L| Last Modified തിങ്കള്‍, 27 ഏപ്രില്‍ 2015 (15:27 IST)
അരുവിക്കരയില്‍ ആര്‍ക്കു വേണമെങ്കിലും സ്ഥാനാര്‍ഥിയെ നിര്‍ത്തുകയോ സ്ഥാനാര്‍ഥിയാവുകയോ ചെയ്യാമെന്ന് ധനമന്ത്രി കെ.എം മാണി. യുഡിഎഫിന് എതിരാളികള്‍ വര്‍ധിക്കുന്നതാണ് നല്ലത്. അരുവിക്കരയില്‍ പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന പി.സി. ജോര്‍ജിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഉപതെരഞ്ഞെടുപ്പ് അഴിമതി വിരുദ്ധ പോരാട്ടത്തിനുള്ള വേദിയാക്കുമെന്ന് പിസി ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. വിഎസ്ഡിപി അടക്കമുള്ള സംഘടനകളാവും സ്ഥാനാര്‍ഥിയെ രംഗത്തിറക്കുക. സമാന ചിന്താഗതിക്കാരുമായി സഹകരിക്കാന്‍ തയറാണെന്നും. സ്ഥാനാര്‍ഥിയെ നിര്‍ത്തുമൊ എന്ന കാര്യം 29നു തീരുമാനിക്കുമെന്നുമാണ് ജോര്‍ജ് പറയുന്നത്. സ്ഥാനാര്‍ഥിക്ക് ബിജെപി പിന്തുണ നല്‍കുമെന്നാണ് വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :