ഹോം നഴ്‌സിംഗ് സ്ഥാപനത്തിലെ ജീവനക്കാരിയെ കയറിപ്പിടിച്ചു; സിഐക്കെതിരെ കേസ്

കൊച്ചി, ബുധന്‍, 12 ഏപ്രില്‍ 2017 (17:07 IST)

Widgets Magazine

ഹോം നഴ്‌സിംഗ് സ്ഥാപനത്തിലെ ജീവനക്കാരിയെ  കടന്നു പിടിച്ചതിനു സി.ഐ ക്കെതിരെ പീഡനക്കേസ് രജിസ്റ്റർ ചെയ്തു. എറണാകുളം റയിൽവേ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ വി.എസ്.ഷാജുവിനെതിരെയാണ് നെടുമ്പാശേരി പോലീസ് കേസെടുത്തത്.
 
കഴിഞ്ഞ മാസം ഇരുപത്തിയേഴാം തീയതി തന്നെ ഉപദ്രവിച്ചു എന്ന് കാണിച്ച്  നാഷണൽ ഹൈവേയിൽ അത്താണി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ ഹോം നഴ്‌സിംഗ് സ്ഥാപനത്തിലെ ജീവനക്കാരിയാണ് പരാതി നൽകിയത്. പൊതു തെരഞ്ഞെടുപ്പ് നടന്ന  ഈ കാലയളവിൽ സി.ഐ ഷാജു നാലുമാസത്തോളം നെടുമ്പാശേരി പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്നു. 
 
ഈ സ്ഥാപനത്തിലെ ഉടമയായ സ്ത്രീയുമായി ഷാജു പരിചയപ്പെട്ടിരുന്നു. ഷാജു ഇതുവഴി പോകുമ്പോഴൊക്കെ ഇവിടെ വരാറുണ്ടായിരുന്നു. സംഭവ ദിവസം സ്ഥാപന ഉടമ ഇല്ലായിരുന്നു. ഈ സമയം ഓഫീസ് ക്യാബിനിലിരുന്ന മുപ്പത്തിരണ്ട് കാരിയായ പരാതിക്കാരിയെ കടന്നു പിടിച്ച് എന്നാണു പരാതി. തുടർന്നുള്ള കേസ് അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് കൈമാറുമെന്നാണ് റിപ്പോർട്ട്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കൊച്ചി പീഡനം പൊലീസ് Kochi Rape Police

Widgets Magazine

വാര്‍ത്ത

news

എഡിറ്റ് ചെയ്യപ്പെടാത്ത ഓഡിയോ എവിടെ ?; ചാനല്‍ സിഇഒയ്‌ക്ക് ജാമ്യമില്ല - അജിത് കുമാറിനെ വിനയായത് മറ്റ് പ്രതികളുടെ മൊഴി

ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍ കെണി വിവാദത്തെ ...

news

മമത പിശാചാണ്, അവരുടെ തലവെട്ടുന്നവര്‍ക്ക് 11 ലക്ഷം നല്‍കും: യുവമോർച്ച നേതാവ്

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തലവെട്ടി കൊണ്ടുവരുന്നവര്‍ക്ക് 11 ലക്ഷം രൂപ ഇനാം ...

news

സ്ത്രീകൾ മുടിയഴിച്ചിട്ട് പുറത്തിറങ്ങ‌രുത്!

സ്ത്രീകൾ പുറത്തിറങ്ങുമ്പോൾ മുടി കെട്ടിവെയ്ക്കണമെന്ന് ഹിന്ദു ജനജാഗൃതി സമിതി പറയുന്നു. ...

news

ഇനി ഇതിൽ കൂടുതൽ എന്ത് വേണം? ദിലീപിന് മറുപടിയുമായി പല്ലിശ്ശേരി; ജനപ്രിയ നായകൻ അടി എരന്നു വാങ്ങിയതോ ?

മനോരമയുടെ മറുപുറത്തിൽ ജനപ്രിയ നായകൻ ദിലീപ് നൽകിയ അഭിമുഖം കൂടുതൽ പൊട്ടിത്തെറിയിലേക്ക്. ...

Widgets Magazine