വ്യാജസിഡി റെയ്ഡ് : 4 പേര്‍ പിടിയില്‍

തിരുവനന്തപുരം| VISHNU.NL| Last Modified വ്യാഴം, 30 ഒക്‌ടോബര്‍ 2014 (15:51 IST)
തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ആന്റി പൈറസി സെല്‍ നടത്തിയ റെയ്ഡില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നായി വിവിധ ഭാഷകളിലെ പുതുപുത്തന്‍
1740 സിഡി കളും പിടിച്ചെടുത്തു. വെള്ളറട ജംഗ്ഷനിലെ കമ്പ്യൂട്ടര്‍ സൊല്യൂഷന്‍സ് എന്ന കട നടത്തി വന്ന സാംജിത്തിനെ 110 സിഡികളുമായാണ് അറസ്റ്റ് ചെയ്തത്. ഇതിനൊപ്പം പനച്ചമൂട് ഷഹനാസ് വീഡിയോ ഉടമ ഷംനാദിനെ 130 സിഡി കളുമായി പിടികൂടി.


ഇവര്ക്കൊപ്പം കൊട്ടിയം ചന്തയില്‍ വ്യാജ സി.ഡി വില്പ്പന നടത്തിവന്നിരുന്ന കൊട്ടിയം കോളനിയിലെ ഇബ്രാഹിം കുഞ്ഞ് എന്ന 62 കാരനെ 200 സി ഡി കളുമായും മാടന്‍ നടയില്‍ പ്രണവം വീഡിയോസ് നടത്തുന്ന പ്രവീണിനെ 1300 സിഡി കളുമായും പിടികൂടി.

പുതിയ മലയാള സിനിമകളായ അവതാരം, മുന്നറിയിപ്പ്, അപ്പോത്തിക്കിരി, കൂതറ, ബാംഗ്ലൂര്‍ ഡെയ്സ് എന്നിവയുടെയും മറ്റു ഭാഷാ ചിത്രങ്ങളുടെയും സിഡി കളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ആന്റി പൈറസി സെല്‍ പൊലീസ് സൂപ്രണ്ട് ബി.വര്‍ഗീസിന്‍റെ നിര്‍ദ്ദേശ പ്രകാരം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സനല്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടിച്ചത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :