അണ്ടല്ലൂർ സ‌ന്തോഷ് വധക്കേസ്; 6 സി പി എം പ്രവർത്തകർ അറസ്റ്റിൽ, പ്രതികളെ സംരക്ഷിക്കില്ലെന്ന് എം വി ജയരാജൻ

സന്തോഷ്​ വധം​: ആറ്​ സി പി എം ​പ്രവർത്തകരുടെ അറസ്​റ്റ്​ രേഖപ്പെടുത്തി

കണ്ണൂർ| aparna shaji| Last Modified ശനി, 21 ജനുവരി 2017 (11:19 IST)
ബി ജെ പി പ്രവർത്തകൻ അണ്ടല്ലൂർ സന്തോഷ്​ വധക്കേസിൽ ആറു സി പി എം പ്രവർത്തകരുടെ അറസ്റ്റ്​ രേഖപ്പെടുത്തി. ധർമ്മടം സ്വദേശികളായ മിഥുൻ, രോഹിൻ​, പ്രജുൽ, അജേഷ്​, റിജേഷ്​, കമൽ എന്നിവരാണ്​ അറസ്റ്റിലായത്​. പാനൂർ സി​ ഐ ആണ്​അറസ്റ്റ് രേഖപ്പെടുത്തിയത്​. രാഷ്ട്രീയ കൊലപാതകമാണ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

ബി ജെ പി പ്രവര്‍ത്തകനായ രജീഷിന്റെ പരാതിയിൽ നേരെത്തെ ഇവരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തിരുന്നു.
ബുധനാഴ്ച രാത്രി പത്തരയോടെയായിരുന്നു സന്തോഷിന് വെട്ടേറ്റത്. അയല്‍വാസികളും പൊലീസും ചേര്‍ന്ന് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല.

രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീ പറയുമ്പോൾ സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചതെന്ന് സി പി എം പറയുന്നു. അതേസമയം, കണ്ണൂരിലെ കൊലപാതകത്തിന് രാഷ്ട്രീയ നിറം നൽകുന്നത് നിർഭാഗ്യകരമെന്ന് എം വി ജയരാജൻ പറഞ്ഞു. സി പി എം പ്രവർത്തകർ കേസിൽ പ്രതികളായാൽ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :