പൊന്നൂട്ടീ... ഞാൻ നിന്നെ ചതിച്ചിട്ടില്ല, നിങ്ങളെയൊന്നും കണ്ട് കൊതിതീർന്നിട്ടില്ല, ഞാൻ പോകുവാ; അനീഷിന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്

അമ്മ‌യ്ക്ക് കണ്ണുനീർ മാത്രമേ തന്നിട്ടുള്ളു, അവൾ കള്ളം പറഞ്ഞതാണ് അവളെ എന്റെ ഫ്രണ്ടായി മാത്രമേ കണ്ടിട്ടുള്ളു; അനീഷിന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്

aparna shaji| Last Modified ശനി, 25 ഫെബ്രുവരി 2017 (11:29 IST)
കരുനാഗപ്പള്ളിയിൽ സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അനീഷിന്റെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നു. ചൊവ്വാഴ്ച വൈകിട്ടാണ് അനീഷ് ആത്മഹത്യ ചെയ്തത്. അമ്മയെ അഭിസംബോധന ചെയ്താണ് കത്ത് തുടങ്ങുന്നത്.

കത്തിന്റെ പൂർണരൂപം:

അമ്മേ, അമ്മയ്ക്ക് കണ്ണുനീർ മാത്രമേ തന്നിട്ടുള്ളു. ഇനി ഒരു ജീവിതം എനിയ്ക്കില്ല. ലോകം മുഴുവനും ഞാൻ തെറ്റുകാ‌രനാണെന്ന് പറഞ്ഞിട്ടും അമ്മ എന്നെ ചേർത്തുപിടിച്ചു. ഇനി ഒരു ജന്മമുണ്ടെങ്കിലും ഞാൻ അമ്മയുടെ മകനായി ജനിക്കണം. ഞാൻ പോയി കഴിഞ്ഞാൽ എന്റെ മുറി അമ്മയ്ക്ക് മാത്രം സ്വന്തം.

ഏട്ടനെ എന്തു പറഞ്ഞ് സമാധാനിപ്പിക്കണം എന്നെനിക്കറിയില്ല. വാക്കു പാലിക്കാൻ പറ്റിയില്ല. സോറി ഏട്ടാ, എന്റെ വണ്ടി വിൽക്കരുത്. എന്റെ ഓർമയ്ക്കായി എന്നും ഏട്ടന്റെ കയ്യിലുണ്ടാകണം. പൊന്നൂട്ടീ... ഞാൻ തെറ്റുകാരനാണെങ്കിലും നിന്നെ ചതിച്ചിട്ടില്ല. വേറെ ഒരാളുടെ കൂടെ ജീവിയ്ക്കാൻ എനിക്ക് കഴിയില്ല.

നീ വേറെ കല്യാണം കഴിച്ച് സുഖമായി ജീവിയ്ക്കുക. ഏട്ടൻ അമ്മയ്ക്കായി ജീവിയ്ക്കണം. നിന‌ക്കു മകൻ ജനിച്ചാൽ ഉണ്ണി എന്നു വിളിക്കണം. എനിയ്ക്കായി കരയരുത്. അവൾ കള്ളം പറഞ്ഞതാണ്. അവളെ എന്റെ ഫ്രണ്ടായി മാത്രമേ കണ്ടിട്ടുള്ളു. അമ്മേ, അമ്മാമേ, മേമേ, കൊച്ചമ്മേ ഞാൻ പോകുവാ. നിങ്ങളെയൊന്നും കണ്ട് കൊതിതീർന്നിട്ടില്ല.

ബിനുമാമനോട് എനിയ്ക്ക് സങ്കടമൊന്നുമില്ല. തിരുമേനിയോട് അന്വേഷണം പറയണം. പൊലീസിനുവേണ്ടി എന്റെ മരണത്തിന്റെ ഉത്തരവാദികൾ ധനേഷ്, രമേശൻ കായംകുളം ഇവർ മാത്രം. ചങ്ക്‌മച്ചാൻ, റാഫി, കുട്ടായി, സുപ്പ, കുറുപ്പി, സുജി മിസ് യു ഓൾ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :