മോദി വീണ്ടും അധികാരത്തിൽ വന്നാൽ കേരളം ബിജെപി ഭരിക്കും: അമിത് ഷാ

Last Updated: ശനി, 12 ജനുവരി 2019 (08:33 IST)
മോദി വീണ്ടും അധികാരത്തിൽ വന്നാൽ കേരളം ബിജെപി ഭരിക്കുമെന്ന് പാർട്ടിയധ്യക്ഷൻ അമിത് ഷാ. ഡൽഹിയിൽ ആരംഭിച്ച ബിജെപി ദേശീയ കൗൺസിൽ യോഗത്തിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. കേരളത്തിനു പുറമേ ബംഗാളും ബിജെപിയുടെ കീഴിൽ ആകുമെന്നായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം.

മോദി സർക്കാർ വീണ്ടും അധികാരത്തിൽവന്നാൽ ദക്ഷിണേന്ത്യയിൽ പാർട്ടി ശക്തമാകും. നങ്ങൾ പാറപോലെ മോദിക്കുപിന്നിൽ ഉറച്ചുനിന്നാൽ വീണ്ടും ബിജെപി അധികാരത്തിൽവരും. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് രാജ്യത്തിന് നിർണായകമാണെന്ന് ഷാ ചൂണ്ടിക്കാട്ടി.

രാജ്യത്തിന് ഉറച്ച സർക്കാരാണ് ആവശ്യം. ഇതു നൽകാൻ ബിജെപിക്ക് മാത്രമേ കഴിയൂ. പ്രതിപക്ഷത്തിനു ദുർബലമായ സർക്കാരിനെ നൽകാൻ മാത്രമേ കഴിയൂ എന്നും ബിജെപി ആരോപിച്ചു. അതേസമയം, ശബരിമല വിഷയത്തിൽ ഇനി എന്ത് നിലപാടെടുക്കണമെന്ന് അറിയാതെ ഉഴലുകയാണ് സംസ്ഥാന നേതാക്കൾ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :