എല്ലാം വളരെ ആസൂത്രിതം, ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം വിവരം മറച്ചുവെച്ചത് പ്രതിഷേധക്കാരെ ഭയന്ന്?

എല്ലാം വളരെ ആസൂത്രിതം, ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം വിവരം മറച്ചുവെച്ചത് പ്രതിഷേധക്കാരെ ഭയന്ന്?

കെ എസ് ഭാവന| Last Modified വെള്ളി, 4 ജനുവരി 2019 (12:32 IST)
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം രണ്ട് യുവതികൾ മല കയറിയതിന് പിന്നാലെ നാൽപ്പത്തിയേഴുകാരിയായ ശ്രീലങ്കൻ യുവതിയും ദർശനം നടത്തി മലയിറങ്ങി. എല്ലാം വളരെ ആസൂത്രിതമായി നടന്നു. പ്രധാന ആസൂത്രിതർ കേരള പൊലീസുകാരും.

വാർത്തയ്‌ക്ക് സ്ഥിരീകരണവുമായി പൊലീസും സർക്കാരും രംഗത്തെത്തിയതോടെ എന്ത് ചെയ്യണമെന്നറിയാതെ പ്രതിഷേധക്കാർ ഒരു വശത്ത് നിൽക്കുന്നു. ഇന്നലെ രാത്രി ശബരിമലയിൽ എത്തിയ യുവതി ദർശനം നടത്തിയില്ലെന്ന് മാധ്യമങ്ങളോട് ആദ്യം പറഞ്ഞിരുന്നെങ്കിലും വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ പുറത്തുവന്നതോടെ കാര്യത്തിൽ തീരുമാനമായി.

പ്രതിഷേധക്കാരിൽ നിന്ന് രക്ഷ നേടാനായി ശശികലയും ഭർത്താവും ആദ്യം കള്ളം പറഞ്ഞതാണെന്നാണ് സൂചനകൾ. ആദ്യം മുതൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും സർക്കാറും പൊലീസും സ്ഥിരീകരിച്ചതൊടെയാണ് വാർത്ത പുറത്തേക്കെത്തിയത്. വ്യാഴാഴ്‌ച രാത്രിതന്നെ ദർശനം നടത്തി ശശികല പടിയിറങ്ങിയെന്ന് ചില ചാനലുകൾ വാർത്ത നൽകിയിരുന്നു.

എന്നാൽ, ഭാര്യയ്ക്കൊപ്പം പമ്പയിൽ നിന്നു മഫ്തി പൊലീസിനോടൊപ്പം മലകയറിയെങ്കിലും ശബരിപീഠത്തിൽ എത്തിയപ്പോൾ മാധ്യമ ക്യാമറകൾ കൂടെ ഉണ്ടായിരുന്നതുകൊണ്ട് പൊലീസുകാർ പിന്തിരിഞ്ഞെന്ന് ശശികലയുടെ ഭർത്താവ് ശരവണമാരൻ പറഞ്ഞിരുന്നു.

തുടർന്ന് ഭാര്യയെ കാണാതായതായി പരാതിപ്പെട്ട് രാത്രി പതിനൊന്നരയോടെ ഇയാൾ സന്നിധാനം പൊലീസ് എയ്‍ഡ് പോസ്റ്റിൽ എത്തിയിരുന്നു. ഇയാളെ പിന്നീട് ഒരുമണിയോടെ പമ്പയിലേക്ക് പൊലീസ് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. സംഭവമറിഞ്ഞ് സന്നിധാനത്തിന്റെ പല ഭാഗത്തും പ്രതിഷേധക്കാർ നിരന്നിരുന്നു.

എല്ലാം വളരെ ആസൂത്രിതമായി തന്നെയാണ് പൊലീസുകാർ കൈകാര്യം ചെയ്‌തതെന്ന് ഇതിൽ നിന്നുതന്നെ മനസ്സിലാക്കാൻ കഴിയും. പ്രതിഷേധക്കാരിൽ നിന്ന് ദർശനം നടത്തിയ യുവതിയെ സുരക്ഷിതമായി തിരികെ വിടുന്നതിനായി വളാരെ ആസൂത്രിതമായ സംഭവങ്ങളാണ് പൊലീസുകാർ പ്ലാൻ ചെയ്‌തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :