ആലപ്പുഴയില്‍ ഹൌസ്‌ബോട്ട് പൂര്‍ണമായും കത്തിനശിച്ചു; ആളപായമില്ല

ആലപ്പുഴയില്‍ ഹൌസ്‌ബോട്ട് പൂര്‍ണമായും കത്തിനശിച്ചു; ആളപായമില്ല

ആലപ്പുഴ| JOYS JOY| Last Modified ഞായര്‍, 1 മെയ് 2016 (11:31 IST)
ആലപ്പുഴയില്‍ ഹൌസ് ബോട്ട് കത്തിനശിച്ചു. മൂന്നു നിലകളുള്ള ഹൌസ് ബോട്ടാണ് രാവിലെ ആറു മണിയോടെ കത്തി നശിച്ചത്. ആര്യാട് ചെമ്പന്‍തറയില്‍ ആയിരുന്നു സംഭവം. അപകടത്തില്‍ ആളപായമില്ല.

ഇന്‍വര്‍ട്ടറിന് തീ പിടിച്ചാണ് അപകടം ഉണ്ടായത്. തുടര്‍ന്ന്, ഹൌസ് ബോട്ടില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തീ പിടുത്തത്തില്‍ ഹൌ്ബോട്ട് പൂര്‍ണമായും കത്തിനശിച്ചു.

തീപിടുത്തം ഉണ്ടായ സമയത്ത് ബോട്ടില്‍ ഒമ്പത് യാത്രക്കാര്‍ ഉണ്ടായിരുന്നു. തീ പടര്‍ന്ന ഉടന്‍ തന്നെ ജീവനക്കാര്‍ യാത്രക്കാരെ പുറത്തേക്ക് മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :