നഷ്ടപ്പെട്ട പേഴ്‌സ് മൂന്ന് വര്‍ഷത്തിനു ശേഷം ഉടമസ്ഥന് തിരിച്ചു കിട്ടി

2016 ല്‍ ഹരിപ്പാട്, മണ്ണാറശാല ക്ഷേത്രങ്ങളില്‍ കുടുംബ സമേതം ദര്‍ശനത്തിനെത്തിയതായിരുന്നു രാജന്‍.

തുമ്പി ഏബ്രഹാം| Last Modified തിങ്കള്‍, 4 നവം‌ബര്‍ 2019 (11:36 IST)
ആളുകള്‍ക്ക് പേഴ്‌സ് നഷ്ടപ്പെടുന്നതും തിരിച്ചു കിട്ടുന്നതുമെല്ലാം സാധാരണയാണ്. എന്നാല്‍ നഷ്ടപ്പെട്ട പേഴ്‌സ് മൂന്നു വര്‍ഷത്തിനു ശേഷം തിരിച്ചു കിട്ടിയിരിക്കുകയാണ് കൊല്ലം കുണ്ടറ സ്വദേശി രാജന്. 2016 ല്‍ ഹരിപ്പാട്, മണ്ണാറശാല ക്ഷേത്രങ്ങളില്‍ കുടുംബ സമേതം ദര്‍ശനത്തിനെത്തിയതായിരുന്നു രാജന്‍. ഈ സമയത്താണ് പേഴ്‌സ് നഷ്ടപ്പെട്ടത്.

വിദേശത്ത് ഡ്രൈവറായി ജോലി ചെയ്യുന്ന രാജന്റെ പേഴ്‌സില്‍ ഡ്രൈവിംഗ് ലൈസന്‍സുകള്‍, എടിഎം കാര്‍ഡുകള്‍, പണം തുടങ്ങിയവ ഉണ്ടായിരുന്നു. പേഴ്‌സ് നഷ്ടപ്പെട്ടതോടെ രാജന്‍ കുണ്ടറ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. മൂന്നു വര്‍ഷത്തിനു ശേഷം ഹരിപ്പാടു നിന്നാണ് പേഴ്‌സ് കണ്ടു കിട്ടിയത്.

ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ഭക്തജന തിരക്ക് നിയന്ത്രിക്കാന്‍ നിന്നിരുന്ന എംര്‍ജന്‍സി റെസ്‌ക്യൂ ടീം പ്രവര്‍ത്തകയ്ക്ക് ക്ഷേത്രക്കുളത്തിന് സമീപത്തു നിന്നാണ് പേഴ്‌സ് കിട്ടിയത്. നനഞ്ഞ നിലയിലായിരുന്ന പേഴ്‌സെങ്കിലും രേഖകള്‍ക്ക് കുഴപ്പമൊന്നും സംഭവിച്ചിരുന്നില്ല. വിവരമറിയിച്ചതിനെ തുടര്‍ന്ന് രാജന്റെ ഭാര്യ ശോഭന എത്തിയാണ് പേഴ്‌സ് കൈപ്പറ്റിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :