പ്രിഥ്വിരാജ് എഫ്‌ബിയില്‍ പോസ്റ്റിട്ടു; അര്‍ത്ഥത്തിനായി ആരാധകരുടെ നെട്ടോട്ടം; പോസ്റ്റ് വായിച്ചത് തന്റെ തെറ്റാണെന്ന് ആരാധകന്റെ കുറ്റസമ്മതം

കൊച്ചി, വെള്ളി, 3 ഫെബ്രുവരി 2017 (15:30 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

ഏറ്റവും അവസാനമായി ചിത്രീകരണം പൂര്‍ത്തിയായ ‘ടിയാന്‍’ സിനിമയുടെ അവസാനദിവസത്തെ വിശേഷങ്ങള്‍ ഫേസ്‌ബുക്കില്‍ പങ്കുവെച്ച് പ്രിഥ്വിരാജ്. എന്നാല്‍, ഇംഗ്ലീഷിലുള്ള പ്രിഥ്വിരാജിന്റെ പോസ്റ്റിനു താഴെയുള്ള കമന്റുകള്‍ക്കാണ് ഇപ്പോള്‍ വായനക്കാര്‍ ഏറെയും. പോസ്റ്റ് വായിച്ചതാണ് താന്‍ ചെയ്ത തെറ്റെന്നാണ് ഒരു ആരാധകന്റെ കണ്ടെത്തല്‍.
 
ചിത്രീകരണം പൂര്‍ത്തിയായിട്ടും ചിത്രത്തിലെ അസ്ലന്‍ എന്ന കഥാപാത്രം തന്നില്‍ നിന്ന് ഒഴിഞ്ഞുപോയിട്ടില്ല എന്ന് പോസ്റ്റില്‍ പ്രിഥ്വി പറയുന്നു. അസ്ലന്‍ തന്നെ ഒരുപാട് പാഠങ്ങള്‍ പഠിപ്പിച്ചെന്നു പറയുന്ന പോസ്റ്റിന്റെ അവസാനം, പ്രിഥ്വിരാജിന്റെ ആദ്യസംവിധാന സംരംഭമായ ലൂസിഫറിന്റെ പിറവി ടിയാന്റെ സൈറ്റില്‍ വെച്ചാണ് നടന്നതെന്നും വ്യക്തമാക്കുന്നു.
 
 പോസ്റ്റിന് താഴെയുള്ള കമന്റുകള്‍ ആണ് ഏറെ രസകരം. ലൈക്ക് അടിച്ചു വിടുന്നതിനു പകരം പോസ്റ്റ് വായിക്കാന്‍ ശ്രമിച്ചതാണ് താന്‍ ചെയ്ത തെറ്റെന്നാണ് ഒരാള്‍ പറയുന്നത്. എന്നാല്‍, ചിലര്‍ പോസ്റ്റിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ ഡിക്ഷണറിയുടെ ലിങ്ക് വരെ ഷെയര്‍ ചെയ്തിട്ടുണ്ട്.
 
മറ്റുചിലര്‍ പോസ്റ്റ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് കമന്റ് ബോക്സില്‍ പോസ്റ്റുകയാണ് ചെയ്തത്. ‘മനുഷ്യത്വം മരിച്ചിട്ടില്ല’എന്നായിരുന്നു ഇതുകണ്ട മറ്റു ചിലരുടെ മറുപടി.
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ജിഷയുടെ വീട്ടില്‍ പണത്തിനായി കൂട്ടയടി; എല്ലാം കണ്ടു കേട്ടും മടുത്തെന്ന് പൊലീസ് ഉദ്യോഗസ്ഥ - സുരക്ഷ തുടരുമെന്ന് എസ്‌പി!

പെരുമ്പാവൂരിൽ കൊല്ലപ്പെ‌‌ട്ട നിയമവിദ്യാർഥിനി ജിഷയുടെ കുടുംബത്തിനുള്ള പൊലീസ് കാവല്‍ ...

news

ചോറു കഴിച്ചുകൊണ്ടിരുന്ന ജോയ് മാത്യുവിനോട് കമലാക്ഷിയമ്മ ചോദിച്ചു, ‘എന്താ ജോലി?’?

നല്ല നാടന്‍ ഊണ് കഴിച്ചതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ ജോയ് മാത്യു കഴിഞ്ഞദിവസം ...

news

കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി വൃദ്ധന് ദാരുണാന്ത്യം

കൊട്ടിയൂര്‍ വന മേഖലയ്ക്കടുത്ത് കണ്ടപ്പുനത്തിനടുത്ത് ഉള്‍‍വനത്തിലായിരുന്നു 16 അംഗ സംഘം ...

news

വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

മുട്ടത്തറ സ്വദേശിയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ കുറിച്ച് പൊലീസിനു ...

Widgets Magazine