നടിക്കെതിരായ ആക്രമണം: കുറ്റവാളികളെ ഉടന്‍ പിടികൂടണം എന്നാവശ്യപ്പെട്ട് നടികര്‍സംഘം മുഖ്യമന്ത്രിക്ക് കത്തെഴുതി

നടിക്കെതിരായ ആക്രമണം; പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് നടികര്‍ സംഘം

ചെന്നൈ| Last Modified തിങ്കള്‍, 20 ഫെബ്രുവരി 2017 (12:50 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ നടിക്ക് പിന്തുണയുമായി തമിഴ് സിനിമാലോകവും. സംഭവത്തില്‍ പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് തമിഴ് താരസംഘടനയായ നടികര്‍സംഘം
ആവശ്യപ്പെട്ടു.

നടിയെ ആക്രമിച്ചതിനെ നടികര്‍സംഘം അപലപിച്ചു. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണം. കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി.

അതേസമയം, ആക്രമത്തിന് ഇരയായ നടിക്ക് ബോളിവുഡ് അടക്കമുള്ള സിനിമാമേഖലയില്‍ നിന്ന് പിന്തുണയുണ്ട്. സാമന്തയും സിദ്ധാര്‍ത്ഥും നടിയെ അനുകൂലിച്ച് ട്വീറ്റ് ചെയ്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :