സുനിയുമായുള്ള ഫോണ്‍ സംഭാഷണം; ആന്റോ ജോസഫിന്റെ മൊഴിയെടുത്തു

സുനിയുമായുള്ള ഫോണ്‍ സംഭാഷണം; ആന്റോ ജോസഫിന്റെ മൊഴിയെടുത്തു

  Anto joseph , Actress kidnapped , police , Amma , PT Thomas , kochi , police arrest , Dileep , Pulsur Suni , Suni , ആന്റോ ജോസഫ് , യുവനടി , തട്ടിക്കൊണ്ടു പോയി , അമ്മ , പള്‍സര്‍ സുനി , കാവ്യ മാധവന്‍ , പള്‍സര്‍ , ദിലീപ്
ആലുവ/കൊച്ചി| jibin| Last Updated: വ്യാഴം, 6 ജൂലൈ 2017 (19:37 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നിർമ്മാതാവ് ആന്റോ ജോസഫിൻറെ മൊഴിയെടുത്തു. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ആ​ലു​വ പൊ​ലീ​സ് ക്ല​ബി​ൽ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് മൊ​ഴി​യെ​ടുത്തത്.

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ കേസിലെ മുഖ്യപ്രതി പ​ൾ​സ​ർ സു​നി​യു​മാ​യി ആ​ന്‍റോ ജോ​സ​ഫ് ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളാ​ണ് ആ​ന്‍റോ ജോ​സ​ഫി​ൽ​ നി​ന്നും പൊ​ലീ​സ് ചോ​ദി​ച്ച​റി​ഞ്ഞതെന്നാണ് വിവരം.

പള്‍സര്‍ സുനി രക്ഷപെട്ടതില്‍ ആന്റോ ജോസഫിന് പങ്കില്ലെന്ന് പിടി തോമസ് എംഎല്‍എ പറഞ്ഞിരുന്നു. ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളാ​ണ് ആ​ന്‍റോ ജോ​സ​ഫി​നോട് പൊ​ലീ​സ് ചോ​ദി​ച്ച​ത്.

പൊലീസിന്റെയും സംവിധായകന്റെയും തന്റെയും മുന്നില്‍വച്ചാണ് ആന്റോ ജോസഫ് സുനിയെ ഫോണില്‍ ബന്ധപ്പെട്ടത്. അറസ്റ്റിലായ മാര്‍ട്ടിനാണ് സുനിയുടെ നമ്പര്‍ നല്‍കിയതെന്നും പിടി തോമസ് പറഞ്ഞിരുന്നു. സുനി ഫോണ്‍ എടുത്തപ്പോള്‍ ആന്റോ ജോസഫ് എസിപിക്കു ഫോണ്‍ കൈമാറി. എന്നാല്‍ എസിപി ഹലോ എന്നു സംസാരിച്ചയുടനെ സുനി ഫോണ്‍ ബന്ധം വിച്ഛേദിക്കുകയായിരുന്നുവെന്നുമാണ് അദ്ദേഹം പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :