പൊലീസ് വലയത്തിലും ദിലീപ് മര്യാദക്കാരനല്ല; മാധ്യമ പ്രവര്‍ത്തകനോട് താരം ചോദിച്ചത് ഒരു കാര്യം മാത്രം

പൊലീസ് വലയത്തിലും ദിലീപ് മര്യാദക്കാരനല്ല; മാധ്യമ പ്രവര്‍ത്തകനോട് താരം ചോദിച്ചത് ഒരു കാര്യം മാത്രം

   Dileep , Actress kidnapped , Amma , Kavya madhavan , Suni , kochi , police , ദിലീപ് , പൊലീസ് , അമ്മ , കാവ്യ മാധവന്‍ , പള്‍സര്‍ സുനി , ആ​ലു​വ പൊ​ലീ​സ് , യുവനടി
കൊച്ചി| jibin| Last Modified ബുധന്‍, 12 ജൂലൈ 2017 (20:57 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിനെ കൊ​ച്ചി​യി​ലെ അ​ബാ​ദ് പ്ലാ​സ ഹോ​ട്ട​ലി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുമൊത്ത് ഗൂഢാലോചന നടത്തിയ മുറിയിലാണ് ദിലീപിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

2013 ൽ ​ആ​ണ് ദി​ലീ​പും പ​ൾ​സ​ർ സു​നി​യും ഈ ​ഹോ​ട്ട​ൽ​ മു​റി​യി​ൽ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ​ത്. ഏ​താ​നും മി​നി​റ്റു​ക​ൾ മാ​ത്ര​മാ​ണ് ഇ​വി​ടെ ചെ​ല​വ​ഴി​ച്ച​ത്. ആ​ലു​വ പൊ​ലീ​സ് ക്ല​ബി​ൽ​ നി​ന്നാ​ണ് ദി​ലീ​പി​നെ എ​ത്തി​ച്ച​ത്.

അതേസമയം, വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഞ്ജുരാജിനോട് ദിലീപ് രൂക്ഷമായി പ്രതികരിച്ചു. ഹോട്ടലിലേക്ക് പ്രവേശിച്ച ദിലീപ് ലൈവ് റിപ്പോര്‍ട്ട് ചെയ്‌ത മാധ്യമപ്രവര്‍ത്തകന് നേരെ തിരിയുകയും “ എന്തിനാ ചേട്ടാ വായില്‍ തോന്നുന്നത് പറയുന്നത് ” എന്ന് ചോദിക്കുകയും ചെയ്‌തു. ഉടന്‍ തന്നെ പൊലീസ് ഇടപെടുകയും ദിലീപിനെ അകത്തേക്ക് കൊണ്ടു പോകുകയുമായിരുന്നു.

ദി​ലീ​പ് എ​ത്തു​ന്ന​ത​റി​ഞ്ഞ് വ​ലി​യ ജ​ന​ക്കൂ​ട്ട​മാ​ണ് ഇ​വി​ടെ ത​ടി​ച്ചു​കൂ​ടി​യ​ത്. ന​ട​ൻ എ​ത്തി​യ​തും ജ​നം കൂ​കി​വി​ളി​ച്ചാ​ണ് എ​തി​രേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ ദി​ലീ​പി​നെ അ​ങ്ക​മാ​ലി ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഇ​ന്ന് ര​ണ്ടു ദി​വ​സ​ത്തേ​ക്കു
പൊലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രു​ന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :