ആ ‘പ്രമുഖ നടനെ‘ ബൈജു കൊട്ടാരക്കര കാണിച്ച് തരും!

ശനി, 8 ജൂലൈ 2017 (08:01 IST)

Widgets Magazine

കേരളക്കരയെ പിടിച്ചുലച്ച കേസാണ് നടി ആക്രമിക്കപ്പെട്ട സംഭവം. മലയാള സിനിമയില്‍ ഇന്നേ വരെ സംഭവിക്കാത്ത കാര്യങ്ങളായിരുന്നു ഫെബ്രുവരി മുതല്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇപ്പോഴും അവസാനിച്ചിട്ടില്ലാത്ത ഈ കേസിന്റെ ക്ലൈമാക്സ് എന്നുണ്ടാകുമെന്ന കാര്യത്തില്‍ കേരള പൊലീസിന് പോലും ഉറപ്പില്ലെന്ന വേണം കരുതാന്‍. 
 
അതേസമയം, കേസിലെ ഗൂഡാ‍ലോചന പൊലീസ് തെളിയിച്ചാലും ഇല്ലെങ്കിലും ആ ‘പ്രമുഖ നടനെ’ നമുക്ക് കാണിച്ച് തരും. നടിക്കെതിരായ ആക്രമണം സിനിമയാക്കാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ‘പ്രമുഖ നടന്‍; എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. 
 
പൂര്‍ണമായും പുതുമുഖങ്ങളേയും യുവതാരങ്ങളേയും അണിനിരത്തിയായിരിക്കും ഒരുക്കുകയെന്നാണ് റിപോര്‍ട്ടുകള്‍. ക്രൈം ത്രില്ലറായിട്ടായിരിക്കം ചിത്രം പ്രേക്ഷകരിലെത്തിക്കുക. പോലീസ് സേനയിലെ ഉന്നതരുടെ പേരും സിനിമ ലോകത്തെ പങ്കാളികളുടെ പേരും ലൈംഗീക ചൂഷണങ്ങളും, പ്രമേയമാകുന്ന ചിത്രം വന്‍ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് കാര്യത്തില്‍ സംശയമില്ല. 
 
നടി ആക്രമിക്കപ്പെട്ട വിഷയത്തിലെ സത്യം അറിയാന്‍ ആഗ്രഹിക്കുന്ന മലയാളി പ്രേക്ഷകര്‍ ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ബൈജു കൊട്ടാരക്കര. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ അനുകൂലിച്ച് സംസാരിച്ച സലിം കുമാറിനെ ബൈജു കൊട്ടാരക്കര പരിഹസിച്ചിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഒളിച്ചോട്ടം അവസാനിച്ചത് ദുരിതത്തില്‍...

കാമുകിയുമായി ഒളിച്ചോടുന്നതിനിടയില്‍ കാമുകന് ദാരുണാന്ത്യം. കാഞ്ചീവരത്തിന് സമീപം ഒദവൂര്‍ ...

news

തർക്കങ്ങൾ സമാധാനപൂർവം പരിഹരിക്കണമെന്ന് ചൈനീസ് പ്രസിഡന്റ്

അ​തി​ർ​ത്തി​യി​ൽ സം​ഘ​ർ​ഷം പു​ക​യു​ന്ന​തി​നി​ടെ രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ ...

news

ഒന്നും അവസാനിക്കുന്നില്ല; ദിലീപിനെതിരെ മറ്റൊരു കേസ് കൂടി

കൊച്ചിയില്‍ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കപ്പെട്ട യുവനടിക്കെതിരെ പരാമര്‍ശം നടത്തിയ നടന്‍ ...

Widgets Magazine