നടിക്കു നേരെയുണ്ടായ ആക്രമം; ‘ഇക്കാര്യം എല്ലാവരോടും പറഞ്ഞിരുന്നു’ - പ്രതികരണവുമായി ഹണി റോസ് രംഗത്ത്

കൊച്ചി, തിങ്കള്‍, 31 ജൂലൈ 2017 (15:47 IST)

   Honey Rose , Actress attack , Dileep , police , Pulsar suni , suni , kochi , യുവനടി , ഹണി റോസ് , സിനിമാ , ദിലീപ് , പള്‍സര്‍ സുനി , സുനി , കൊച്ചി

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവത്തില്‍ പ്രതികരണവുമായി നടി ഹണി റോസ്. നടിക്കു നേരെയുണ്ടായ അക്രമം ദൌര്‍ഭാഗ്യകരമാണ്. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമായിരുന്നു ഇതെന്നും അവര്‍ പറഞ്ഞു.

ശാരീരികമായ ആക്രമണം ഒരു നടിക്കു നേരെയുണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. സംസാരത്തിലൂടെയുള്ള മോശം പരാമര്‍ശങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും സിനിമാ മേഖല സേഫ് ആണെന്നാണ് കരുതിയത്. ഇക്കാര്യം എല്ലാവരോടും പറഞ്ഞിരുന്നുവെന്നും ഹണി വ്യക്തമാക്കി.

ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കുകയാണ് വേണ്ടത്. കേസ് നടക്കുന്നതിനാല്‍ വിഷയത്തെക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ സാധിക്കില്ല. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും സിനിമാ പ്രവര്‍ത്തകരുടെ ഇടയില്‍ നിന്നും ആവശ്യമായ നടപടികള്‍ ഉണ്ടാകണമെന്നാണ് പറയാനുള്ളതെന്നും ഹണി റോസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെയാണ് അവര്‍ ഇക്കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
യുവനടി ഹണി റോസ് സിനിമാ ദിലീപ് പള്‍സര്‍ സുനി സുനി കൊച്ചി Kochi Dileep Police Suni Honey Rose Actress Attack Pulsar Suni

വാര്‍ത്ത

news

മാധ്യമപ്രവര്‍ത്തകരോടുള്ള രോഷപ്രകടനം; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

ബിജെപി ആര്‍എസ്എസ് നേതാക്കളുമായുള്ള സമാധാന ചര്‍ച്ച റിപ്പോര്‍ട്ടു ചെയ്യാനെത്തിയ ...

news

‘എനിക്കിഷ്ടമല്ല, ഇറങ്ങിപോ’ - ഉമ്മന്‍ചാണ്ടിക്കൊപ്പം കാറില്‍ കയറാന്‍ ഒരുങ്ങിയ ബിന്ദു കൃഷ്ണയോട് മറിയാമ്മ ഉമ്മന്‍ പറഞ്ഞതിങ്ങനെ..

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പം കാറില്‍ കയറാന്‍ ഒരുങ്ങിയ ഡിസിസി പ്രസിഡന്റ് ...

news

കുടിയന്മാരെ ഇങ്ങനെ പറ്റിക്കാമോ... ആ കള്ളത്തരം പൊളിച്ചടക്കിയ വീഡിയോ വൈറല്‍ !

തിരക്കിനിടയില്‍ എങ്ങനെയെങ്കിലും സാധനം കിട്ടിയാല്‍ മതി എന്ന് തോന്നുന്ന സാദാ കുടിയന്മാരെ ...

news

മഞ്ജു വാര്യരുടെ മുന്‍ഡ്രൈവറെയും സംവിധായകന്‍ ശ്രീകുമാര്‍ മേനോനേയും ചോദ്യം ചെയ്തു

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സംവിധാകന്‍ ശ്രീകുമാര്‍ മേനോനെ ...