അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി; ജാമ്യാപേക്ഷ തള്ളി

കൊച്ചി, വെള്ളി, 28 ജൂലൈ 2017 (15:27 IST)

 Dileep , Actress attack , police , pulsar suni , suni , Appunni , highcourt , ഹൈക്കോടതി , അപ്പുണ്ണി , യുവനടി , പൾസർ സുനി , മുൻകൂർ ജാമ്യം , പ്രോസിക്യൂഷൻ , ദിലീപ്

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവത്തില്‍ അറസ്‌റ്റിലായ ദിലീപിന്റെ മാനേജർ അപ്പുണ്ണിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. മുൻകൂർ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് വിലയിരുത്തിയ കോടതി അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഉത്തരവിട്ടു.

കേസുമായി ബന്ധപ്പെട്ട് അപ്പുണ്ണിയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കോടതിയെ അറിയിച്ചിരുന്നു. ചോദ്യം ചെയ്താൽ മാത്രമേ ഇയാൾ ഗൂഢാലോചനയിൽ പങ്കാളിയാണോയെന്ന് കണ്ടെത്താനാകൂവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. അപ്പുണ്ണിയെ കേസിൽ പ്രതി ചേർത്തിട്ടില്ല. പ്രതിയാക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

നടിയെ ആക്രമിച്ച ഗൂഢാലോചനയില്‍ അപ്പുണ്ണി ഉള്‍പ്പെട്ടതിന് തെളിവുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കേസിലെ പ്രധാന പ്രതി പൾസർ സുനിയെ ദിലീപിനു പരിചയപ്പെടുത്തിയത് അപ്പുണ്ണിയാണെന്നും നിര്‍ണായക വിവരങ്ങള്‍ അദ്ദേഹത്തിന് അറിയാമെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ശല്യം ചെയ്ത സഹോദരന് സഹോദരിയും ഭര്‍ത്താവും വിധിച്ചത് മരണശിക്ഷ!

റോഡരുകിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ട ഇരുപത്തഞ്ചുകാരന്റെ മരണവുമായി ബന്ധപ്പെട്ട് ഇയാളുടെ ...

news

മുടി നീട്ടിയവരെല്ലാം കഞ്ചാവ് വിൽപ്പനക്കാരാണെന്ന പെലീസ് മനോഭാവം അപഹാസ്യം: സാറാ ജോസഫ്

തൃശൂർ പാവറട്ടിയിൽ മുടിനീട്ടി വളർത്തിയെന്ന കാരണം പറഞ്ഞ് പൊലീസ് കസ്റ്റഡിയിലെടുത്ത് ...

news

സെൻകുമാറിന് സര്‍ക്കാര്‍വക മറ്റൊരു മുട്ടന്‍പണി; ചീഫ് സെക്രട്ടറി യോഗം വിളിച്ചു

മുൻ സംസ്ഥാന പൊലീസ് മേധാവി ടിപി സെൻകുമാറിന് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ പിൻവലിക്കാൻ ...

news

സ്വീകരണം പോര; നിശ്ചയിച്ച പരിപാടി ഉദ്ഘാടനം ചെയ്യാതെ എഡിജിപി ആര്‍ ശ്രീലേഖ മടങ്ങി !

സ്വീകരണത്തിലൊക്കെ വലിയ കാര്യമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഡിജിപി ആര്‍ ശ്രീലേഖ. ...