ദൃശ്യങ്ങളടങ്ങിയ ഫോണ്‍ വേണമെന്ന് ദിലീപ് വാശിപിടിച്ചു; സുനി അനുസരണയോടെ അത് അനുസരിച്ചു - പൊലീസ് തമിഴ്‌നാട്ടിലേക്ക്

കൊച്ചി, വ്യാഴം, 3 ഓഗസ്റ്റ് 2017 (20:37 IST)

  Dileep , pulsar suni , Amma , police , Actress attack , മൊബൈൽ ഫോൺ , പ്രതീഷ് ചാക്കോ , യുവനടി , പള്‍സര്‍ സുനി , തമിഴ്‌നാട് , ദിലീപ് , തൂത്തുക്കുടി
അനുബന്ധ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ തൊണ്ടിമുതലായ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകനായ പ്രതീഷ് ചാക്കോ മുഖേനെ തമിഴ്‌നാട്ടിലേക്ക് കടത്തിയതായി സംശയം.

നടിയെ കാറില്‍ വെച്ച് ലൈംഗികമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ ഫോണ്‍ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫ് മുഖേനെ തമിഴ്നാട്ടില്‍ എത്തിച്ചെന്നാണ് റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ രാജു ജോസഫ് വന്ന വാഹനം തമിഴ്നാട്ടിലെ തൂത്തുക്കുടി രജിസ്‌ട്രേഷനിലുള്ളതായിരുന്നു.  

ഫോണ്‍ തമിഴ്‌നാട്ടിലേക്ക് കടത്തിയെന്ന സംശയത്തെ തുടര്‍ന്ന് തൂത്തുക്കുടിയിലെ സ്പിക് നഗര്‍ മേഖലയിലും പൊലീസ് തെരച്ചില്‍ നടത്തി. നടിയെ തട്ടിക്കൊണ്ട് പോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ ദിലീപിന് നല്‍കുന്നതിന് വേണ്ടി പള്‍സര്‍ സുനി പ്രതീഷ് ചാക്കോയ്ക്ക് കൈമാറുകയായിരുന്നു. എന്നാല്‍ ഈ ഫോണ്‍ നശിപ്പിച്ചുവെന്നാണ് പ്രതീഷ് ചാക്കോയുടെ വാദം.

തൊണ്ടിമുതലായ ഫോൺ നശിപ്പിച്ചു കളയാനുള്ള സാധ്യത കുറവാണെന്നാണ് പൊലീസിന്റെ നിഗമനം. ഫോൺ നശിപ്പിച്ചെന്ന നിലപാടു സ്വീകരിച്ചാൽ അന്വേഷണം രാജുവിൽ അവസാനിക്കും എന്ന തന്ത്രമാണ് ഇരുവരും സ്വീകരിക്കുന്നതെന്നും പൊലീസ് കരുതുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മൊബൈൽ ഫോൺ പ്രതീഷ് ചാക്കോ യുവനടി പള്‍സര്‍ സുനി തമിഴ്‌നാട് ദിലീപ് തൂത്തുക്കുടി Amma Police Dileep Actress Attack Pulsar Suni

വാര്‍ത്ത

news

ഇരുപത് പേര്‍ മാത്രമുള്ള സംഘടനയാണത്; സിനിമയിലെ വനിതാ കൂട്ടയ്‌മയെ പരിഹസിച്ച് ലക്ഷ്മിപ്രിയ

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിനെ ...

news

വെള്ളിയാഴ്ച മുതല്‍ ദിലീപിന്‍റെ തിയേറ്ററില്‍ സിനിമയില്ല; ഡി സിനിമാസ് പൂട്ടും, ലൈസന്‍സ് റദ്ദാക്കും

ദിലീപിന്‍റെ ചാലക്കുടിയിലെ തിയേറ്റര്‍ ഡി സിനിമാസ് പൂട്ടാന്‍ ചാലക്കുടി നഗരസഭ തീരുമാനിച്ചു. ...

news

ജെയ്‌റ്റ്‌ലി കേരളത്തിലേക്ക്; കൊല്ലപ്പെട്ട രാഷ്‌ട്രീയ നേതാവിന്റെ വീട് സന്ദര്‍ശിക്കും - രാഷ്‌ട്രീയനേട്ടം ലക്ഷ്യമിട്ട് ബിജെപി

സിപിഎം- ബിജെപി സംഘർഷത്തെ തുടർന്ന് തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ആർഎസ്എസ് കാര്യവാഹക് ...