നടിയെ ആക്രമിച്ച കേസ്; പൊലീസ് കുറ്റപത്രം ഇന്ന് സമർപ്പിച്ചേക്കും, ദിലീപിനു ഇനിയുള്ളത് നിർണായക മണിക്കൂറുകൾ

ചൊവ്വ, 21 നവം‌ബര്‍ 2017 (08:16 IST)

Widgets Magazine

കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ഇനിയുള്ളത് നിര്‍ണായക മണിക്കൂറുകള്‍. കേസിൽ കുറ്റപത്രം അങ്കമാലി കോടതിയില്‍ പോലീസ് ഇന്ന് സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന. കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റ നിയമ വിദഗ്ദ്ധരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
 
പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ ഈ കേസ് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരും. പള്‍സര്‍ സുനിയെ കോയമ്പത്തൂരില്‍ ഒളിവില്‍ പാര്‍പ്പിച്ച ചാര്‍ളിയെ മാപ്പുസാക്ഷിയാക്കില്ലെന്നാണ് പൊലീസ് പറയുന്നത്. ചില സാക്ഷികളെ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും പൊലീസ് കരുതുന്നു.
 
അതേസമയം, പള്‍സര്‍ സുനിയുടെ നിലപാട് മാത്രമാണ് നിലവില്‍ ഈ കേസില്‍ ദിലീപിന് എതിരായുള്ള പ്രധാന സംഗതി എന്നാണ് ദിലീപ് അനുകൂലികള്‍ പറയുന്നത്. ദിലീപിന്‍റെ ആവശ്യപ്രകാരമാണ് പള്‍സര്‍ സുനി ഈ കുറ്റകൃത്യം ചെയ്തെന്ന് തെളിയിക്കാനുള്ള തെളിവുകള്‍ പൊലീസിന്‍റെ പക്കലില്ലെന്നും ദിലീപ് അനുകൂലികള്‍ പറയുന്നു. 
 
കൃത്യമായ തെളിവുകളുടെ അഭാവത്തില്‍ ദിലീപിനെതിരെ വരാന്‍ സാധ്യതയുള്ള എല്ലാ തെളിവുകളും ഒരുമിച്ചുകൊണ്ടുവരാന്‍ ധൃതിപിടിച്ച് പൊലീസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ ഇതൊന്നും ഈ കേസില്‍ ദിലീപിനെ കുടുക്കാന്‍ മതിയാവില്ലെന്നും ദിലീപ് അനുകൂലികള്‍ പറയുന്നു. ഗൂഢാലോചന തെളിയിക്കാന്‍ പൊലീസിന് കഴിയുമോയെന്ന സംശയവും വ്യാപകമാണ്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പൊലീസ് ദിലീപ് അറസ്റ്റ് ക്രൈം Police Dileep Arrest Crime

Widgets Magazine

വാര്‍ത്ത

news

തിരുവനന്തപുരം മേയറെ ആക്രമിച്ച സംഭവം; ആർ എസ് എസ് പ്രവർത്തകൻ ആനന്ദ് അറസ്റ്റിൽ

തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തിനെ അക്രമിച്ച സംഭവത്തില്‍ ആർ‌എസ്എസ് പ്രവര്‍ത്തകൻ ...

news

എസ് എഫ് ഐയ്ക്ക് മുന്നിൽ തോൽവി സമ്മതിച്ച് മാനേജ്മെന്റ്; ആവശ്യങ്ങൾ അംഗീകരിച്ചു, അവസാനിച്ചത് 92 ദിവസത്തെ സമരം

പൊന്നാനി എംഇഎസ് കോളേജില്‍ 92 ദിവസമായി എസ്എഫ്ഐ നടത്തിവന്ന സമരം ഒടുവിൽ വിജയം കണ്ടു. ...

news

സര്‍ക്കാരിന് ഇഷ്‌ടമായില്ല; മൂന്നാര്‍ കൈയേറ്റങ്ങള്‍ക്കെതിരെ നടപടിയെടുത്ത ത​ഹ​സി​ൽ​ദാ​രെ സ്ഥ​ലം​മാ​റ്റി

മൂന്നാർ ടൗണിലെ അനധികൃത നിർമാണങ്ങൾക്കെതിരെയും കൈയേറ്റങ്ങൾക്കെതിരെയും നടപടിയെടുത്ത മൂന്നാർ ...

news

പദ്മാവതി രാഷ്‌ട്രമാതാവ്, ഉടന്‍ പ്രതിമ സ്ഥാപിക്കും; വിവാദം കൊഴുക്കുന്നു

സ​ഞ്ജ​യ് ലീ​ലാ ബ​ൻ​സാ​ലി​യു​ടെ ബോ​ളി​വു​ഡ് ച​ല​ച്ചി​ത്രം പദ്മാവതി നി​രോ​ധി​ക്ക​ണ​മെ​ന്ന ...

Widgets Magazine