'ഓൺ ചെയ്യൂ..'; മെമ്മറി കാർഡിലെ ആ സ്ത്രീശബ്ദത്തിന് പിന്നിൽ ആര്? - നിർണായക നീക്കവുമായി ദി‌ലീപ്

അവസാന കച്ചിത്തുരുമ്പുമായി ദിലീപ് കോടതിയിലേക്ക്?

aparna| Last Modified ശനി, 20 ജനുവരി 2018 (08:40 IST)
നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതി മാർട്ടിൻ കോടതിയിൽ പുതിയ വെളിപ്പെടുത്തൽ നടത്തിയിരുന്നു. അതോടൊപ്പം, മെമ്മറികാർഡിലെ സ്ത്രീ ശബ്ദം പിടിവള്ളിയാക്കാനുള്ള തീരുമാനത്തിലാണ് ദിലീപ്. കേസിലെ നിര്‍ണായക തെളിവായ മെമ്മറികാര്‍ഡിലെ ഉള്ളടക്കത്തെപ്പറ്റി നല്‍കിയ പരാതിയുടെ തുടര്‍ച്ചയായിട്ടാകും ദീലീപ് ഹൈക്കോടതിയിലെത്തുക.

മെമ്മറികാര്‍ഡിലെ സ്ത്രീ ശബ്ദത്തെപ്പറ്റി പൊലീസ് കുറ്റപത്രത്തില്‍ ഒന്നും പറയുന്നില്ലെന്ന് ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മെമ്മറി കാർഡിൽ കേൾക്കുന്ന സ്ത്രീ ശബ്ദം പ്രോസിക്യുഷൻ മറച്ചുവെയ്ക്കുകയാണെന്ന് ദിലീപിന്റെ അഭിഭാഷകൻ ആരോപിക്കുന്നു.

‘ഓണ്‍ ചെയ്യൂ..’ എന്ന വാചകം മെമ്മറികാര്‍ഡില്‍ രണ്ടുതവണ പറയുന്നുണ്ടെന്നാണ് പ്രതിഭാഗം അഭിഭാഷകന്റെ ആരോപണം. ഒന്നാം പ്രതിയുടെ ശബ്ദ പരിശോധനയെപ്പറ്റിയും ദിലീപ് പരാമര്‍ശിക്കുന്നുണ്ട്. മെമ്മറികാര്‍ഡ് ലഭിച്ചാല്‍ കേസില്‍ അനുകൂല മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദിലീപെന്നാണ് സൂചന.

എന്നാല്‍ മെമ്മറികാര്‍ഡ് തരണമെന്ന ആവശ്യം അങ്കമാ‌ലി മജിസ്ട്രേറ്റ് കോടതി തള്ളിയാല്‍ ‘സ്ത്രീശബ്ദം’ എന്ന കച്ചിത്തുരുമ്പുമായി ദിലീപ് ഹൈക്കോടതിയെ സമീപിക്കാനാണ് സാധ്യത. കേസില്‍ തനിക്കെതിരേ ഹാജരാക്കിയ സുപ്രധാന രേഖകള്‍ നല്‍കണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :