ഇന്നസെന്റ് പോസ്റ്റല്‍ ' സ്റ്റാമ്പായി '

 ഇന്നസെന്റ് , തപാല്‍ സ്റ്റാമ്പ് ,  ‘മൈ സ്റ്റാമ്പ്’ , തൃശൂര്‍
തൃശൂര്‍| jibin| Last Updated: ചൊവ്വ, 28 ഒക്‌ടോബര്‍ 2014 (12:55 IST)
എംപിയും നടനുമായ ഇന്നസെന്റ് ‘മൈ സ്റ്റാമ്പ്’ പദ്ധതിയുടെ ഭാഗമായി സ്വന്തമായി സ്റ്റാമ്പിറക്കി. ഇന്നസെന്‍റിന്‍റെ ചിത്രത്തോടുകൂടിയ സ്റ്റാമ്പ് പോസ്റ്റല്‍ ഡിപാര്‍ട്മെന്റാണ് പുറത്തിറക്കിയത്. താരത്തിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പോസ്റ്റല്‍ സൂപ്രണ്ട് കെപി സുരേഷ് കുമാര്‍ സ്റ്റാമ്പ് പ്രകാശനം ചെയ്തു.

പോസ്റ്റല്‍ ഡിപാര്‍ട്മെന്‍റിനെ ജനങ്ങള്‍ കൈവിടുന്നതിനെ തുടര്‍ന്ന് ഈ ഡിപാര്‍ട്മെന്‍റിനെ കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘മൈ സ്റ്റാമ്പ്’ പദ്ധതിക്ക് കേരളത്തില്‍ തുടക്കം കുറിച്ചത്. നിലവില്‍ കോഴിക്കോട്, എറണാകുളം,മൂന്നാര്‍ പോസ്റ്റ് ഓഫീസുകളിലാണ് ഈ പദ്ധതി ഉള്ളത്. ഇതുവഴി കൂടുതല്‍ ജനകീയമാകാന്‍ ഒരുങ്ങുകയാണ് തപാല്‍ വകുപ്പ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :