രേണുക വേണു|
Last Modified ബുധന്‍, 18 ജനുവരി 2023 (15:52 IST)
വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന തൃശൂര്‍ കുന്നത്തങ്ങാടിയിലെ ഊട്ടുപുര ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു. ആരോഗ്യവകുപ്പും പഞ്ചായത്തും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഹോട്ടല്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബോധ്യപ്പെട്ടത്. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലം വളരെ മോശം രീതിയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പലതവണ ഹോട്ടല്‍ നടത്തിപ്പുകാര്‍ക്ക് ആരോഗ്യവിഭാഗം അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കടയുടമയില്‍ നിന്ന് 5000 രൂപ പിഴയും ഈടാക്കി. ലൈസന്‍സ് ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.