ജയസൂര്യയയുടെ കായല്‍ കയ്യേറ്റം ശരിവെച്ച് റിപ്പോര്‍ട്ട്; ബോട്ട് ജെട്ടിയും ചുറ്റുമതിലും പൊളിച്ചുമാറ്റും

 ജയസൂര്യ , ജയസൂര്യയയുടെ കായല്‍ കയ്യേറ്റം , കായല്‍ , കോര്‍പ്പറേഷന്‍
തൃശൂര്‍| jibin| Last Modified ചൊവ്വ, 9 ഫെബ്രുവരി 2016 (13:32 IST)
നടന്‍ കൊച്ചി ചെലവന്നൂരില്‍ കായലിന് സമീപമുള്ള മൂന്ന് സെന്റ് സ്ഥലം അനധികൃതമായി കയ്യേറി ബോട്ട് ജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചെന്ന പരാതി ശരിവെച്ച് കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.

കയ്യേറ്റ ഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊളിച്ചുമാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയതായും സെക്രട്ടറി കോടതിയെ അറിയിച്ചു. കേസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലേക്ക് മാറ്റി. 22ന് കേസ് പരിഗണിക്കും. കായലിന് സമീപമുള്ള സ്ഥലത്ത് ജയസൂര്യ അനധികൃതമായി ബോട്ട് ജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചതാണ് പരാതിക്ക് കാരണമായത്. പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് താരത്തിനെതിരെ പരാതി നല്‍കിയത്.

അനധികൃത നിര്‍മ്മാണം പൊളിച്ചു നീക്കണമെന്ന് 2014 ഫെബ്രുവരിയില്‍ കോര്‍പ്പറേഷന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ നടപടി ഉണ്ടാകാത്തതിനാല്‍ പരാതിക്കാരന്‍ വിജിലന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :