അക്കിക്കാവില്‍ വാഹനാപകടം; രണ്ട്​ മരണം

പെരുമ്പിലാവിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേർ മരിച്ചു.

തൃശൂർ| സജിത്ത്| Last Modified ചൊവ്വ, 27 സെപ്‌റ്റംബര്‍ 2016 (11:27 IST)
പെരുമ്പിലാവിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേർ മരിച്ചു. കരിക്കാട്​ ചോല മൊയ്​തുവിന്റെ മകൻ ഫവാസ്​(18), അക്കിക്കാവ്​ സ്വദേശി നാലകത്ത്​ വീട്ടിൽ സുബൈറി​ന്റെ മകൻ ഹാരിസ്​(19) എന്നിവരാണ് മരിച്ചത്. അർധരാത്രി 12 മണിക്കായിരുന്നു അപകടം നടന്നത്.

സ്​കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മൂന്ന്​ യുവാക്കളാണ്​ അപകടത്തിൽപ്പെട്ടത്​. ചൂണ്ടൽ –കുറ്റിപ്പുറം സംസ്​ഥാന പാതയിൽ അക്കിക്കാവ്​ റെജിസ്​ട്രാർ ​ഓഫീസിന്​ മുൻവശത്തായിരുന്നു സംഭവം. സ്‌കൂട്ടറില്‍ ഇടിച്ച വാഹനം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അക്കിക്കാവ്​ മണ്ടുമ്പാൽ ജോയിയുടെ മകൻ ജിഷോയി​(18)യെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ്​ ആശുപ​ത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. മരിച്ച ഹാരിസ്​ പ്ലസ്​ടു വിദ്യാർഥിയും ഫവാസ്​ സിവിൽ വിദ്യാർഥിയുമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :