കാറും ട്രാവലറും കൂട്ടിയിടിച്ച് മൂന്ന് മരണം, രണ്ടുപേര്‍ക്ക് പരിക്ക്

കോഴിക്കോട്| VISHNU N L| Last Modified ശനി, 29 ഓഗസ്റ്റ് 2015 (08:41 IST)
ദേശീയപാതയിൽ അഴിഞ്ഞിലത്ത് കാറും ടെന്പോ ട്രാവലറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. കർണാടക സ്വദേശികളായ മഞ്ജുനാഥ്, തിലക്‌നാഥ്, അനിൽ ചൗരി എന്നിവരാണ് മരിച്ചത്. രണ്ടുപേരെ ഗുരുതരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രംഗനാഥ്‌, വിജയ്‌ എന്നിവരെയാണ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പുലർച്ചെ മൂന്നു മണിക്ക് അഴിഞ്ഞിലത്തെ വളവിലായിരുന്നു അപകടം. കേരളത്തിലെ ക്ഷേത്രങ്ങൾ സന്ദർശിക്കാനെത്തിയ സംഘമാണ് അപകടത്തിൽപെട്ടത്.
ഒരു സ്വിഫ്‌റ്റ് കാറും മറ്റൊരുകാറും ട്രാവലറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് കാറിൽ നിന്ന് യാത്രക്കാരെ പുറത്തെടുത്തത്.

സ്വിഫ്‌റ്റ് കാറിലുണ്ടായിരുന്നവരാണ്‌ മരണമടഞ്ഞത്‌. പരിക്കേറ്റവരെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്‌. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്‌. മരിച്ചവര്‍ കര്‍ണാടക സ്വദേശികളാണ്‌. ഇവരുടെ മൃതദേഹം കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിട്ടുണ്ട്‌.
അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഏറെനേരെ ഗതാഗതം സ്തംഭിച്ചു.

ഓണാവധി ആയതിനാല്‍ തിരക്ക്‌ കുറവായിരുന്നെങ്കിലും അപകടം നടന്ന സ്‌ഥലത്തെ വളവില്‍ എതിര്‍ ദിശകളില്‍ നിന്നും വന്ന വാഹനങ്ങളാണ്‌ കൂട്ടിയിടിച്ചത്‌. ഇടിച്ച വാഹനങ്ങള്‍ വഴിയുടെ നടക്കു തന്നെ കിടന്നിരുന്നതിനാല്‍ ദേശീയ പാതയില്‍ വാഹനഗതാഗതം തടഞ്ഞിട്ടുണ്ട്‌. കൂടുതല്‍ പോലീസ്‌ എത്തിയിട്ടുണ്ട്‌. അപകടത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അറിവായി വരുന്നതേയുള്ളൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :