Widgets Magazine
Widgets Magazine

സെമിനാരിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പീഡനം

കാഞ്ഞിരം‍കുളം, തിങ്കള്‍, 20 മാര്‍ച്ച് 2017 (12:28 IST)

Widgets Magazine

വൈദിക വിദ്യാര്‍ത്ഥികളെ സെമിനാരിയില്‍ വച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് കാഞ്ഞിരം‍കുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 
 
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള ലൈംഗിക പീഡന നിരോധന നിയമ പ്രകാരം കൊട്ടാരക്കര തേവലപ്പുറം എസ്.ബി.എം മൈനര്‍ സെമിനാരിയിലെ റക്ടറായ ഫാ.തോമസ് പറക്കളത്തിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.  
 
പുല്ലുവിളയിലെ പതിനേഴുകാരനായ ഒരു വൈദിക വിദ്യാര്‍ത്ഥിയാണു പരാതി നല്‍കിയിരിക്കുന്നത്. മൂന്നു കുട്ടികള്‍ പീഡനത്തിനു വിധേയരായതായാണ് പരാതിയില്‍ പറയുന്നത്. ആലുവ, പുല്ലുവിള എന്നിവിടങ്ങളില്‍ നിന്നുള്ള മറ്റു രണ്ട് കുട്ടികള്‍ക്കും പീഡനമുണ്ടായതായി പരാതിയില്‍ പറയുന്നു.
 
രാത്രികാലങ്ങളില്‍ സെമിനാരിയോട് ചേര്‍ന്നുള്ള മുറിയില്‍ താമസിക്കുന്ന റെക്ടര്‍ കുട്ടികളെ നിര്‍ബന്ധപൂര്‍വം വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണു പരാതി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.  
 
 
 
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മകളെ കൊന്നതാണ്, ആത്മഹത്യക്കുറിപ്പ് നിർബന്ധിച്ച് എഴുതിപ്പിച്ചത്; വെളിപ്പെടുത്തലുമയി കുണ്ടറയിലെ പത്തുവയസുകാരിയുടെ പിതാവ്

കുണ്ടറയില്‍ പീഡനക്കേസില്‍ വെളിപ്പെടുത്തലുമായി പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ ...

news

മലപ്പുറം തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എട്ടിന്റെ പണികൊടുത്ത് വെള്ളാപ്പള്ളിയുടെ മിന്നല്‍ നീക്കം

മലപ്പുറം ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെ എൻഡിഎയിൽ പൊട്ടിത്തെറി. ...

news

വൈദികര്‍ വേണ്ട, സ്‌ത്രീകളെ കുമ്പസാരിപ്പിക്കാന്‍ കന്യാസ്‌ത്രീകള്‍ മതി; പ്രക്ഷോഭം ശക്തമാകുന്നു

കൊട്ടിയൂരില്‍ പീഡനത്തില്‍ സമ്മര്‍ദ്ദത്തിലായ സഭയെ പ്രതിസന്ധിയിലാക്കുന്ന നീക്കവുമായി കേരളാ ...

news

മിഷേലിന്റെ മരണം; രണ്ടു ഫേസ്‌ബുക്ക് ഗ്രൂപ്പുകള്‍ക്കെതിരെ കേസെടുക്കും - പ്രശ്‌നം നിസാരമല്ല

സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ടു ഫേസ്‌ബുക്ക് ...

Widgets Magazine Widgets Magazine