‘കത്തിമുനയിൽ ജനാധിപത്യവും സോഷ്യലിസവും ഇല്ല, തെറ്റ് തിരുത്തണം’; എസ്എഫ്ഐക്കെതിരെ ആഷിഖ് അബു

 aashiq abu , facebook , university college , എസ്എഫ്ഐ , ആഷിഖ് അബു , മഹാരാജാസ് , യൂണിവേഴ്‍സിറ്റി കോളേജ്
കൊച്ചി| Last Modified ശനി, 13 ജൂലൈ 2019 (12:08 IST)
തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളേജില്‍ വിദ്യാര്‍ഥിക്ക് കുത്തെറ്റ സംഭവത്തില്‍ എസ്എഫ്ഐയെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിഖ് അബു രംഗത്ത്.

കത്തിമുനയിൽ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ല, തെറ്റ് തിരുത്തണണെന്ന് ആഷിഖ് തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി.

“വിപരീത ശബ്ദങ്ങളെ ബഹുമാനിക്കാതെ ഒരു ജനാധിപത്യ സംവിധാനത്തിനും നിലനിൽപ്പില്ല. കത്തിമുനയിൽ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ല. തെറ്റുതിരുത്തുക. പഠിക്കുക. പോരാടുക” - എന്നായിരുന്നു ആഷിഖിന്റെ പോസ്‌റ്റ്.

മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട നേതാവ് അഭിമന്യുവിന്‍റെ ചിത്രവും കുറിപ്പിനൊപ്പം ആഷിഖ് പോസ്‌റ്റ് ചെയ്‌തു. എസ്എഫ്ഐയുടെ ഇത്തരം പ്രവര്‍ത്തനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയാണ് ആഷിഖ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :