പാര്‍ട്ടി പറയുന്നത് മുഖ്യമന്ത്രി കേള്‍ക്കണം, അല്ലാതെ അദ്ദേഹം പറയുന്നത് മുഴുവന്‍ പാര്‍ട്ടി ഏറ്റെടുക്കില്ല: രൂക്ഷവിമര്‍ശനവുമായി ആനത്തലവട്ടം ആനന്ദന്‍

സിപിഐഎമ്മില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കനക്കുന്നു

anathalavattom anandan, pinarayi vijayan തിരുവനന്തപുരം, ആനത്തലവട്ടം ആനന്ദന്‍, പിണറായി വിജയന്‍
തിരുവനന്തപുരം| സജിത്ത്| Last Updated: വ്യാഴം, 22 ഡിസം‌ബര്‍ 2016 (19:22 IST)
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍. സംസ്ഥാനത്തെ പൊലീസ് നടപടികളില്‍ മുഖ്യമന്ത്രി വേണ്ട രീതിയില്‍ ഇടപെടാത്തതിനാലാണ് കടുത്ത വിമര്‍ശനവുമായി ആനത്തലവട്ടം ആനന്ദന്‍ രംഗത്തെത്തിയിരിക്കുന്നത്.

മുഖ്യമന്ത്രി പറയുന്നത് മുഴുവന്‍ പാര്‍ട്ടി ഏറ്റെടുക്കില്ല. തെറ്റുണ്ടെങ്കില്‍ തിരുത്തുക എന്നതാണ് പാര്‍ട്ടിയുടെ നയം. അത് പിണറായി വിജയന്റെ കൂടി നയമാണ്. പാര്‍ട്ടി നിര്‍ദേശിക്കുന്ന ജോലി ചെയ്യാനാണ് അദ്ദേഹം മുഖ്യമന്ത്രിയായി ഇരിക്കുന്നത്. പാര്‍ട്ടി പറയുന്നതനുസരിച്ചുള്ള നിലപാട് അനുസരിക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടാണ് അദ്ദേഹം ഗവണ്‍മെന്റില്‍ നടപ്പാക്കേണ്ടത്. അതില്‍ നിന്ന് വ്യതിചലിക്കുന്ന നിലപാട് ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കും. ഡിജിപി ലോക്നാഥ് ബെഹ്‌റ സ്വീകരിക്കുന്ന പല നിലപാടുകളോടും പാര്‍ട്ടിക്ക് വിയോജിപ്പുണ്ട്. കമലിന്റെ വീടിന് മുന്നില്‍ ദേശീയ ഗാനത്തെ അപമാനിച്ച ബിജെപിക്കാര്‍ക്കെതിരെ എന്തുകൊണ്ടാണ് ബെഹ്റ കേസെടുക്കാതിരുന്നതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന്റെ നേര്‍ക്കുനേര്‍ പരിപാടിയില്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :