വള്ളികുന്നത്ത് എട്ടാം ക്ലാസുകാരന്‍ തൂങ്ങി മരിച്ചത് സഹോദരങ്ങള്‍ കളിക്കാന്‍ കൂട്ടാത്തത് മൂലം

വള്ളികുന്നത്ത് എട്ടാം ക്ലാസുകാരന്‍ തൂങ്ങി മരിച്ചത് സഹോദരങ്ങള്‍ കളിക്കാന്‍ കൂട്ടാത്തത് മൂലം

  suicide , Police , death , old boy , അനന്തു , പൊലീസ് , വള്ളികുന്നം , തൂങ്ങിമരണം
വള്ളികുന്നം| jibin| Last Modified ചൊവ്വ, 4 ഡിസം‌ബര്‍ 2018 (11:14 IST)
വള്ളികുന്നത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം തൂങ്ങിമരണമെന്ന് പൊലീസ്. കളിക്കാന്‍ കൂട്ടാതിരുന്നതിനെ ചൊല്ലി സഹോദരങ്ങളുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് അനന്തു (13) തൂങ്ങിമരിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ആര്യാട്ട് കാവിനുസമീപം സുഭിജാലയത്തില്‍ പരേതനായ ജയന്റെ മകന്‍ അനന്തുവിനെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇളയ സഹോദരങ്ങളുടെ മൊഴിയില്‍ നിന്നാണ് മരണകാരണം വ്യക്തമായത്.

ഹൃദയവാല്‍വിന് ശസ്ത്രക്രീയ നടത്തിയ അനന്തുവിനെ അധികനേരം കളിപ്പിക്കരുതെന്ന് മാതാപിതാക്കള്‍ സഹോദരങ്ങളോട് പറഞ്ഞിരുന്നു. സംഭവ ദിവസം കളിക്കാന്‍ എത്തിയ അനന്ദുവിനെ സഹോദരങ്ങളായ അഭിജിത്തും ആനന്ദും പിന്തിരിപ്പിച്ചു. ഇതേ ചൊല്ലി ഇവര്‍ തമ്മില്‍ വഴക്കുമുണ്ടായി.

സഹോദരങ്ങളുടെ എതിര്‍പ്പില്‍ മനംനൊന്ത് വീട്ടിലെത്തിയ അനന്ദു കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. അടുത്തവീട്ടില്‍ പോയ ശേഷം
തിരികെയെത്തിയ സഹോദരനാണ് അനന്തുവിനെ തൂങ്ങിയ നിലയില്‍ കണ്ടത്.

ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അനന്തുവിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ശ്രീജയാണ് മാതാവ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :