ഓപ്പറേഷന്‍ സുരക്ഷ: 890 പേര്‍ പിടിയില്‍

തിരുവനന്തപുരം| Last Modified തിങ്കള്‍, 30 മാര്‍ച്ച് 2015 (18:46 IST)
ഗുണ്ടാ മാഫിയ സംഘങ്ങള്‍ക്കെതിരെയുള്ള കര്‍ശന നടപടികളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ റെയ്ഡില്‍ കഴിഞ്ഞ ദിവസം മാത്രം 890 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം റേഞ്ചില്‍ 311 പേരെയാണ്‌ അറസ്റ്റ് ചെയ്തത്.

കൊച്ചി റേഞ്ചില്‍ 124 പേരും തൃശൂര്‍ റേഞ്ചില്‍ 202 പേരും കണ്ണൂര്‍ റേഞ്ചില്‍ 253 പേരുമാണു പിടിയിലായത്. വരും ദിവസങ്ങളിലും ഇത്തരം റെയ്ഡുകള്‍ നടത്തുമെന്ന് പൊലീസ് മേധാവി അറിയിച്ചു. റേയ്ഡില്‍ നിരവധി പിടികിട്ടാപ്പുള്ളികളും ഉള്‍പ്പെട്ടതായി വിവരമുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :