മൂന്ന് ദിവസം തുടര്‍ച്ചയായി അവധി; ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കില്ല

പ്രതിഷേധത്തെ തുടര്‍ന്ന് മൂന്ന് ദിവസം തുടര്‍ച്ചയായി അവധി - ഓഫിസുകളും വിദ്യഭ്യാസ സ്ഥാപനങ്ങളും തുറക്കില്ല

thrissur , Strike , UDF , CPM , LDF strike , എന്‍ഡിഎഫ് , സഹകരണ മേഖല , തൃശൂർ ജില്ല , യുഡിഎഫ് , സിപിഎം , ഹർത്താല്‍
തൃശൂര്‍| jibin| Last Updated: വെള്ളി, 25 നവം‌ബര്‍ 2016 (17:11 IST)
തൃശൂർ ജില്ലക്കാര്‍ക്ക് വീണ്ടും അവധി ദിനങ്ങള്‍. സഹകരണ മേഖലയിലെ പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്‌ച എന്‍ഡിഎഫ് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ശനിയാഴ്‌ച ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താലുമാണ്. ഇതോടെയാണ് ഞായറാഴ്‌ചയുള്‍പ്പെടെ മൂന്ന് ദിവസം ത്രശൂര്‍ ജില്ലയ്‌ക്ക് അവധിയായി ലഭിച്ചത്.

വടക്കാഞ്ചേരി പീഡനക്കേസിൽ സിപിഎം കൗൺസിലർ ജയന്തനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ പൊലിസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് യുഡിഎഫ് ശനിയാഴ്‌ച ജില്ലയില്‍ ഹര്‍ത്താന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

നോട്ട് അസധുവാക്കല്‍ പ്രശ്‌നത്തിനൊപ്പം സഹകരണ വിഷയത്തിലെ പ്രതിസന്ധിയും ഉന്നയിച്ചാണ് തിങ്കളാഴ്‌ച എൽഡിഎഫിന്റെ ഹർത്താല്‍. ഇതോടെ അടുത്ത ദിവസങ്ങളില്‍ മിക്ക സർക്കാർ ഓഫിസുകളും വിദ്യഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലെന്നു ഉറപ്പായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :