പ്രായപൂര്‍ത്തിയാവാത്ത രണ്ടു പെണ്‍കുട്ടികളുമായി 18കാരന്‍ വാഗമണ്ണിലേക്ക്; യുവാവിനെ പൊലീസ് പിടികൂടിയത് നാടകീയമായി!

മാരാരിക്കുളം, വ്യാഴം, 25 ജനുവരി 2018 (12:30 IST)

 police , women , girls , arrest , പൊലീസ് , യുവാവ് , ഉല്ലാസയാത്ര , മുഹമ്മ , വാഗമണ്‍

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുമായി ഉല്ലാസയാത്രയ്ക്ക് പോയ യുവാവ് അറസ്റ്റില്‍. കഞ്ഞിക്കുഴി പത്താം വാര്‍ഡില്‍ ശ്യാമി(18)നെയാണ് പൊലീസ് കുമരകത്ത് നിന്നും അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

വീട്ടില്‍ നിന്നും വഴക്കിട്ട് പിണങ്ങിയിറങ്ങിയ പെണ്‍കുട്ടികളെ കാണാന്‍ ഇല്ലെന്ന് ഇവരുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തിനാലാണ് പതിനനഞ്ച് വയസുള്ള രണ്ട് പെണ്‍കുട്ടികളുമായി ശ്യാമിനെ കുമരകത്ത് നിന്നും പിടികൂടിയത്.

പെണ്‍കുട്ടികളുമായി വാഗമണ്ണിലേക്ക് ഉല്ലാസയാത്രയ്ക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ബുധനാഴ്‌ച രാവിലെ ശ്യാം പിടിയിലായത്. യുവാവിന് പെണ്‍കുട്ടികളുമായി സുഹൃദ്ബന്ധം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കയര്‍ ഫാക്ടറിയിലെ ടെന്‍സിലിങ് തൊഴിലാളിയാണ് ശ്യാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മോദി ദാവോസിലേക്ക് പോയത് 32 പാചകക്കാരുമായി; 1,000 കിലോ സുഗന്ധവ്യഞ്ജനങ്ങള്‍ കൊണ്ടുപോയത് പ്രത്യേക വിമാനത്തില്‍!

ദാവോസില്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പ്രസംഗിക്കാന്‍ സ്വിറ്റ്‌സര്‍ലണ്ടിലേക്ക് പോയ ...

news

“കാരാട്ട് പറയുന്നത് തെറ്റ്, താന്‍ കോണ്‍ഗ്രസ് അനുകൂലിയെങ്കില്‍ മറ്റുള്ളവര്‍ ബിജെപി അനുകൂലികള്‍”- നിലപാട് വ്യക്തമാക്കി യെച്ചൂരി

തന്നെ കോണ്‍ഗ്രസ് അനുകൂലിയെന്ന് വിശേഷിപ്പിച്ചാൽ എതിർക്കുന്നവരെ ബിജെപി അനുകൂലികളെന്ന ...

news

''കോടിയേരിയുടെ ജീവിതമാണ് അദ്ദേഹത്തിന്റെ സന്ദേശം''; ബിനോയ് കോടിയേരി വിഷയത്തില്‍ പരിഹാസവുമായി അഡ്വ. എ ജയശങ്കര്‍

ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പണമിടപാട് വിഷയത്തില്‍ കോടിയേരി ...

news

ഡല്‍ഹിയില്‍ സ്കൂൾ ബസ് ഡ്രൈവറെ വെടിവെച്ച് കൊന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയി

ഡ്രൈവറെ വെടിവെച്ചു കൊന്ന ശേഷം സ്കൂൾ ബസില്‍ നിന്നും ഒന്നാം ക്ലാസ് വിദ്യാർഥിയെ ...

Widgets Magazine