‘പെണ്ണിന്റെ മാനം എന്തെന്ന് പഠിക്കാന്‍ പുറത്തു നിന്ന് ഒരു ഉപദേശം വേണ്ട’; ഭാഗ്യലക്ഷ്മിക്കെതിരെ ആഞ്ഞടിച്ച് പിസി ജോര്‍ജ്

കോഴിക്കോട്, ബുധന്‍, 2 ഓഗസ്റ്റ് 2017 (15:53 IST)

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടിയെ പലതവണയായി അധിക്ഷേപിച്ച പിസി ജോര്‍ജിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന് പറയുന്ന നടി തൊട്ടടുത്ത ദിവസം എങ്ങനെയാണ് അഭിനയിക്കാന്‍ പോയതെന്നും ന​ടി ക്രൂരമായി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​ന് തെ​ളി​വി​ല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ പിസിയ്ക്ക് മറുപടിയുമായി നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും ഗായിക സായനോരയും രംഗത്ത് വന്നിരുന്നു. 
 
എന്നാല്‍ ഇപ്പോഴിതാ ഭാഗ്യലക്ഷ്മിയ്ക്കും സായനോരയ്ക്കും ചുട്ടമറുപടിയുമായി പിസി ജോര്‍ജ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഈ പ്രതികരണം അറിയിച്ചത്. കേസിലെ പശ്ചാത്തലം അറിയാതെയാണ് ഭാഗ്യലക്ഷ്മി എന്നെ കുറിച്ച പറഞ്ഞതെന്നും സ്ത്രീത്വത്തെക്കുറിച്ചും സദാചാര ബോധത്തെക്കുറിച്ചും ഉപദേശിക്കാനും പറഞ്ഞു തരുവാനും ഏറ്റവും അര്‍ഹതയുള്ള മാന്യവനിത തന്നെയാണവര്‍ എന്ന കാര്യത്തില്‍ എനിക്ക് ഒരുതരി സംശയം പോലും ബാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
 
അത്ര മികച്ച നിലവാരത്തിലുള്ള സംഭാവനകളും പ്രവര്‍ത്തനങ്ങളും അവരുടേതായ മേഖലകളില്‍ അവര്‍ നല്‍കിയിട്ടുമുണ്ട്. പൊതുജനങ്ങള്‍ക്ക് അത് വിശദമായി അറിയില്ലെങ്കിലും സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അക്കാര്യത്തില്‍ വിശദവും കൃത്യവുമായ ബോധ്യമുണ്ട് . പക്ഷേ എങ്കിലും മറുപടി പറയാതിരിക്കാനുമാവില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.
 
പിസി ജോര്‍ജിന്റെ ഫെയസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കോഴിക്കോട് കേരളം പി‌സി ജോര്‍ജ് ഭാഗ്യ ലക്ഷമി സോഷ്യം മീഡിയ Kozhicode Kerala Sayanora Baghya Bhagyalakshmi Pc George

വാര്‍ത്ത

news

സുനിയില്‍ നിന്നും ഇനി ഒരു മൊഴി മാത്രം; ദിലീപ് ഭയക്കുന്ന ആ അറസ്‌റ്റ് ഈയാഴ്‌ച - പൊലീസ് എല്ലാം ഉറപ്പിച്ചു!

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസ് അതിവേഗത്തിലാക്കി അന്വേഷണ സംഘം. ...

news

രാജ്യത്തെ പശുക്കള്‍ക്കായി പ്രത്യേക മന്ത്രാലയം വരുന്നു !

രാജ്യത്തെ പശുകള്‍ക്കായി പ്രത്യേക മന്ത്രാലയം തുടങ്ങുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ ...

news

ബിരിയാണിയിലെ കോഴിയിറച്ചിയില്‍ ചോര, ജീവനുള്ള കോഴിയാകുമ്പോള്‍ രക്തം കാണുമെന്ന് ഉടമ !

ബിരിയാണിക്കൊപ്പം കിട്ടിയ കോഴി ഇറച്ചിയില്‍ ചോര കണ്ടെത്തി. മങ്ങാട്ടുകവലയിലെ തഫ്സിയ ...

news

ദിലീപിനെ അപ്പുണ്ണി ഒറ്റുകൊടുത്തതിന് പിന്നിലൊരു കാരണമുണ്ട്! - ദിലീപ് പോലും വിചാരിക്കാത്ത കാരണം!

നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന നടത്തിയെന്ന സംഭവത്തില്‍ ആലുവ സബ്ജെയിലില്‍ കഴിയുന്ന നടന്‍ ...