‘ദിലീപ് അനുഭവിക്കുന്ന പീഡനത്തിന് ചരിത്രം മാപ്പു തരില്ല‘ - ജനപ്രിയന് പിന്തുണയുമായി സിനിമയിലെ മറ്റൊരു പ്രമുഖനും

ബുധന്‍, 9 ഓഗസ്റ്റ് 2017 (10:20 IST)

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആലുവ സബ്‌ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ പിന്തുണച്ച് മേഖലയില്‍ നിന്നുള്ള നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്. കേസില്‍ ഒരു തീര്‍പ്പുണ്ടാക്കാതെ പൊലീസ് തെളിവിനായി ഓടുന്നതും ദിലീപിന് ജാമ്യം പോലും നല്‍കാതെ ജയിലിനുള്ളില്‍ പൂട്ടിയിടുന്നതും സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ സംസാര വിഷയമായി കഴിഞ്ഞു. 
 
ഇപ്പോഴിതാ, തിരക്കഥാകൃത്ത് ഇക്ബാല്‍ കുറ്റിപ്പുറവും താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്. ആരോപിക്കപ്പെടുന്നത് പോലെ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹം ശിക്ഷിക്കപ്പെടണമെന്ന് ഇക്ബാല്‍ പറയുന്നു. അതേസമയം, കേസില്‍ ദിലീപ് കുറ്റക്കാരന്‍ അല്ലെങ്കില്‍ ഇപ്പോള്‍ അയാള്‍ അനുഭവിക്കുന്ന പീഡനത്തിന് ചരിത്രം നമുക്ക് ഒരിക്കലും മാപ്പു തരില്ലെന്നും ഇക്ബാല്‍ പറയുന്നു.
 
‘ദിലീപ് പള്‍സര്‍ സുനിയോ, നിഷാമോ ,ഗോവിന്ദച്ചാമിയോ ,അമീറുല്‍ ഇസ്ലാമോ അല്ല. അദ്ദേഹം മലയാളികളുടെ ഹൃദയത്തില്‍ ഇടം പിടിച്ച സഹോദരനോ, മകനോ, സുഹൃത്തോ ആയ കലാകാരനാണ്. ആ സ്വീകാര്യതയെയാണ് ചാനലുകള്‍ വിറ്റുതിന്നത്. ദിലീപ് അറസ്‌റിലായപ്പോള്‍ എല്ലാവരെയും പോലെ ഞാനും പകച്ചു നിന്നു. ജാമ്യം നല്‍കാതെ ഇങ്ങനെ ജയിലിലിട്ടു പീഡിപ്പിക്കുന്നത് അത്യന്തം വേദനയുണ്ടാക്കുന്നുവെന്നും ഇക്ബാല്‍ കുറ്റിപ്പുറം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

രാജ്യം ഉറക്കമൊഴിച്ച് കാത്തിരുന്നു; പൊരുതിനേടി അഹമ്മദ് പട്ടേല്‍, സത്യത്തിന്റെ വിജയമാണിതെന്ന് പട്ടേല്‍

രാജ്യം ഉറക്കമൊഴിച്ച് കാത്തിരുന്ന ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ...

news

കണ്ടതും കേട്ടതും ഒന്നുമല്ല സത്യം! ശ്യാമള പാവമാണ് - എല്ലാത്തിനും കാരണം കാവ്യ?

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അറസ്റ്റിലായതോടെ താരത്തെ കുറിച്ചും ...