ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 80.94% വിജയം; വിഎച്ച്എസ്ഇക്ക് 79.03%

ഈ വര്‍ഷത്തെ ഹയര്‍സെക്കന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 80.94% വിജയശതമാനം. എന്നാല്‍ മുന്‍‌വര്‍ഷത്തേക്കാള്‍ വിജയശതമാനത്തില്‍ കുറവുണ്ടായി. കഴിഞ്ഞ വർഷം ഇത് 83.96 ആയിരുന്നു. ചീഫ

പ്ലസ്ടു, വി എച്ച് എസ് സി, പരീക്ഷാഫലം +2, VHSC, Exam Result
ഈ വര്‍ഷത്തെ ഹയര്‍സെക്കന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 80.94% വിജയശതമാനവും വി എച്ച് എസ് ഇയിൽ 79.03 ശതമാനവുമാണ് വിജയം. എന്നാല്‍ മുന്‍‌വര്‍ഷത്തേക്കാള്‍ വിജയശതമാനത്തില്‍ കുറവുണ്ടായി. കഴിഞ്ഞ വർഷം ഇത് 83.96 ആയിരുന്നു. ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്, പൊതു വിദ്യാഭ്യാസ അഡീഷനൽ ചീഫ് സെക്രട്ടറി വി എസ് സെന്തിലിനു നൽകിയാണ് ഫലം പ്രസിദ്ധീകരിച്ചത്.
 
72 സ്കൂളുകള്‍ നൂറ് ശതമാനം വിജയം കൈവരിച്ചു. ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി (വിഎച്ച്എസ്ഇ) പരീക്ഷാഫലമാണ് ഇന്ന് പ്രഖ്യാപിച്ചത്. വിജയശതമാനം കൂടുതൽ കണ്ണൂരും (84.86%) കുറവ് പത്തനംതിട്ടയിലുമാണ് (72.4%). വി എച്ച് എസ് ഇയിൽ കൂടുതൽ വിജയം പാലക്കാടും കുറവ് പത്തനംതിട്ടയിലുമാണ്. 
 
പരീക്ഷ എഴുതിയ 125 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ മാര്‍ക്ക് ലഭിച്ചപ്പോള്‍ 9870 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും A+ ലഭിച്ചു. ഒന്നാം വർഷ ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിന്റെ വിശദാംശങ്ങളും പ്രസിദ്ധീകരിച്ചു. വി എച്ച് എസ് ഇ ഏകജാലക പ്രവേശന നടപടികൾ നാളെ തുടങ്ങും.
 
സേ പരീക്ഷകള്‍ ജൂണ്‍ 2മുതല്‍ 8വരെ നടക്കും. പ്ലസ്‌വണ്‍ പ്രവേശനം ജൂണ്‍ 17 മുതല്‍ തുടങ്ങും.
rahul balan| Last Updated: ചൊവ്വ, 10 മെയ് 2016 (17:25 IST)
പരീക്ഷാ ഫലം അറിയാന്‍ താഴേ പറയുന്ന വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.

www.kerala.gov.in,

www.dhsekerala.gov.in,

www.keralaresults.nic.in,

www.results.itschool.gov.in,

www.cdit.org,

www.prd.kerala.gov.in,

www.results.nic.in,

www.vhse.kerala.gov.in

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :