സീറ്റ് വിഭജനം: തര്‍ക്കമില്ലെന്ന് വിശ്വന്‍

തിരുവനന്തപുരം| WEBDUNIA|
സീറ്റു വിഭജനം സംബന്ധിച്ച് ഇടതുപക്ഷത്തില്‍ തര്‍ക്കമില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. ഇടതുമുന്നണി യോഗത്തിനു ശേഷം തിരുവനന്തപുരത്തു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സീറ്റ്‌ വിഭജനം ഉഭയകക്ഷി ചര്‍ച്ചയിലൂടെ തീരുമാനിക്കും. സീറ്റ്‌ വിഭജനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ മാര്‍ച്ച്‌ മൂന്നിനു ചേരുന്ന എല്‍ ഡി എഫ്‌ യോഗത്തില്‍ തീരുമാനിക്കും. കൂടുതല്‍ വിവരങ്ങള്‍ മാര്‍ച്ച്‌ മൂന്നിനുള്ള യോഗത്തിനുശേഷം വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കുള്ള എല്‍ ഡി എഫിന്‍റെ പ്രാരംഭ രൂപരേഖ തയ്യാറായെന്നും അദ്ദേഹം അറിയിച്ചു. അസംബ്ലി, മണ്ഡലം കണ്‍വന്‍ഷനുകള്‍ മാര്‍ച്ച്‌ 18ന്‌ മുമ്പും ലോക്കല്‍, ബൂത്ത്‌ കണ്‍വന്‍ഷനുകള്‍ 25നും പൂര്‍ത്തിയാക്കും.

കേന്ദ്രസര്‍ക്കാരിന്‍റെ സംസ്ഥാനവിരുദ്ധ നിലപാട്‌ തെരഞ്ഞെടുപ്പില്‍ ബോധ്യപ്പെടുത്തും. സംസ്ഥാനസര്‍ക്കാരിന്‍റെ മികവുകള്‍ കുടുംബയോഗങ്ങള്‍ നടത്തി വിശദീകരിക്കും. തെരഞ്ഞെടുപ്പ്‌ പ്രചാരണം ഉടന്‍ തന്നെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :