Widgets Magazine Widgets Magazine

സിനിമാക്കാര്‍ക്ക് ഇത് കഷ്ടകാലം? ദിലീപിന് പിന്നാലെ ജയസൂര്യയും കോടതി കയറും? - വിജിലന്‍സ് കോടതി ഇടപെട്ടു

ബുധന്‍, 9 ഓഗസ്റ്റ് 2017 (15:11 IST)

Widgets Magazine

സിനിമാക്കാര്‍ക്ക് മൊത്തത്തില്‍ കഷ്ടകാലമാണ്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇതേ കെസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനും മൊഴി നല്‍കാനുമൊക്കെ നിരവധി പേരാണ് ആലുവ പൊലീസ് ക്ലബ് കയറി ഇറങ്ങിയത്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടിമാര്‍ അഭിപ്രായം പറഞ്ഞത് വിവാദമാവുകയും ചെയ്തു. 
 
ഇപ്പോഴിതാ, നടന്‍ ദിലീപിന് പിന്നാലെ നടന്‍ ജയസൂര്യയും കോടതി കയറുമെന്ന് റിപ്പോര്‍ട്ട്. കടവന്ത്ര ചിലവന്നൂര്‍ കായല്‍ കയ്യേറി വീടിന് ചുറ്റുമതിലും ബോട്ടുജെട്ടിയും നിര്‍മ്മിച്ച കേസിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി എറണാകുളം വിജിലന്‍സ് യൂണിറ്റോടിന് ആവശ്യപ്പെട്ടു. 
 
മൂവാറ്റുപുഴ വിജിലന്‍സ് കോടതി കേസുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ ഒന്നര വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്തതാണ്. എന്നാല്‍, നാളിത്ര ആയിട്ടും കേസ്സില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് കേസ്സിലെ ഹര്‍ജിക്കാരന്‍  കോടതിയില്‍ വീണ്ടും ഹര്‍ജി ഫയല്‍ ചെയ്തത്.  



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

‘ബ്ലൂ വെയില്‍ ഗെയിം’ അഥവാ കുട്ടികളെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഭീകരലോകം !; അറിഞ്ഞിരിക്കണം... ഇക്കാര്യങ്ങള്‍

കുട്ടികളേയും കൗമാരക്കാരേയും വളരെവേഗം സ്വാധീനിക്കുന്ന ഒന്നാണ് കംമ്പ്യൂട്ടർ ഗെയിമുകൾ. ...

news

പ്രണയം വീട്ടുകാര്‍ എതിര്‍ത്തു; 22കാരനും 12കാരിയും ട്രെയിനിന് മുന്നില്‍ ചാടി - തനിക്കിനി ജീവിക്കേണ്ടെന്ന് രക്ഷപ്പെട്ട യുവാവ്

ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച 22 കാരനായ യുവാവും 12കാരിയും തലനാരിഴയ്ക്ക് ...

news

പാണത്തൂരില്‍ കാണാതായ സനാ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി

കാസർകോട് പാണത്തൂരില്‍ നിന്നും കാണാതായ നാല് വയസ്സുകാരി സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി. ...

news

‘കേരളത്തിന്റെ ചരിത്രമറിയാത്തവരെ... കടക്ക് പുറത്ത്’; വൈറലായി സ്വാമി സന്ദീപാനന്ദഗിരിയുടെ വാക്കുകള്‍

കേരളത്തിനെതിരായി ആര്‍എസ്എസ്- ബിജെപി നേതൃത്വം ദേശീയ മാധ്യമങ്ങളുടെ സഹായത്തോടെ നടത്തുന്ന ...

Widgets Magazine Widgets Magazine