സഹപ്രവർത്തകയ്ക്ക് പീഡനം:ടെക്കി പിടിയിൽ

വ്യാഴം, 18 മെയ് 2017 (17:17 IST)

Widgets Magazine

ടെക്‌നോപാർക്ക് ഐടി കമ്പനിയിലെ സോഫ്റ്റ് വെയർ എഞ്ചിനീയറായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ അതെ കമ്പനിയിലെ ടെക്കിയായ യുവാവിനെ പോലീസ് അറസ്റ് ചെയ്തു. തെലുങ്കാന ഖമ്മം ജില്ലയിൽ പാൽവഞ്ച സ്വദേശി രാജ്‌മോഹൻ സിംഗ് താക്കൂറാണ് (28) പോലീസ് പിടിയിലായത്.
 
ആന്ധ്രാ പ്രദേശ്  വിജയവാഡ സ്വദേശിനിയാണ് പീഡനത്തിനിരയായത്. ടെക്‌നോപാർക്കിലെ യു.എസ.ടി ഗ്ലോബൽ കമ്പനിയിൽ ജോലി ചെയ്യുന്ന യുവതിയെ പ്രണയം നടിച്ച് പാട്ടിലാക്കുകയും പ്രതിയുടെ ഫ്‌ളാറ്റിൽ താമസിപ്പിച്ച് പീഡിപ്പിക്കുകയും ചെയ്തു. ഗർഭിണിയായ യുവതിയെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഗർഭം അലസിപ്പിക്കുകയും ചെയ്തു.
 
എന്നാൽ  പിന്നീട് ഇയാൾ മറ്റൊരു യുവതിയെ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പ് നടത്തി. ഇതറിഞ്ഞ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. തെലുങ്കാനയിൽ നിന്നാണ് കഴക്കൂട്ടം സൈബർ സിറ്റി പോലീസ് പ്രതിയെ പിടികൂടിയത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വയോധികയുടെ മാല കവർന്ന യുവതി അറസ്റ്റിൽ

കിളിമാനൂർ: ബസ് യാത്രയ്ക്കിടെ വയോധികയുടെ മൂന്നര പവന്റെ സ്വർണ്ണമാല കവർന്നതുമായി ബന്ധപ്പെട്ട ...

news

മുത്തച്ഛനും കൊച്ചുമകളും പാറക്കുളത്തിൽ മുങ്ങിമരിച്ചു

വീടിനു സമീപത്തുള്ള പാറക്കുളത്തിൽ വീണ കൊച്ചുമകളും കൊച്ചുമകളെ രക്ഷിക്കാനിറങ്ങിയ മുത്തച്ഛനും ...

news

കുൽഭൂഷണ്‍ യാദവിന് വേണ്ടി വാദിക്കാന്‍ ഹരീഷ് സാല്‍‌വെ വാങ്ങിയ പ്രതിഫലം ഒരു രൂപ; ഇന്ത്യയുടെ ആര്‍ജവത്തിനു മുന്നില്‍ മുട്ടുമടക്കി പാകിസ്ഥാന്‍ !

മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുൽഭൂഷണ്‍ യാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാകിസ്ഥാൻ ...

news

ഇന്ത്യക്ക് മുന്നില്‍ മുട്ടുമടക്കി പാകിസ്ഥാന്‍; കുൽഭൂഷണ്‍ യാദവിന്റെ വധശിക്ഷ രാജ്യാന്തര കോടതി സ്‌റ്റേ ചെയ്തു

മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുൽഭൂഷണ്‍ യാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാകിസ്ഥാൻ ...

Widgets Magazine