ശ്രീകുമാറാണോ കാവ്യയാണോ കാരണം? - മധുവാര്യര്‍ കൃത്യമായ ഉത്തരം നല്‍കി?!

വ്യാഴം, 3 ഓഗസ്റ്റ് 2017 (08:20 IST)

അനുബന്ധ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യരെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. ആലുവ പൊലീസ് ക്ലബില്‍ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. പ്രധാനമായും രണ്ടു കാര്യങ്ങള്‍ ആയിരുന്നു പൊലീസിന് മധു വാര്യരില്‍ നിന്നും അറിയേണ്ടിയിരുന്നതെന്നാണ് സൂചനകള്‍. ചോദ്യം ചെയ്യലിനോട് പൂര്‍ണമായും മധു വാര്യര്യ് സഹകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
 
ദിലീപുമായുള്ള മഞ്ജുവിന്റെ വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിന് പിന്നിലെ കാരണം കാവ്യ മാധവനുമായിട്ടുള്ള ദിലീപിന്റെ ബന്ധമാണോ അതോ സംവിധായകന്‍ ശ്രീകുമാറുമായിട്ടുള്ള മഞ്ജുവിന്റെ അടുപ്പമാണോ എന്നായിരുന്നു പൊലീസിന്റെ ചോദ്യം. ബന്ധം പിരിയാന്‍ കാരണം ശ്രീകുമാറുമായിട്ടുള്ള അടുപ്പമാണെന്ന് കഴിഞ്ഞ ദിവസം ദിലീപ് പറഞ്ഞതായി പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ ചോദ്യം. ഇതിന് വ്യക്തമായ മറുപടി മധുവില്‍ നിന്നും പൊലീസിന് ലഭിച്ചു.
 
അതോടൊപ്പം, വിവാഹബന്ധം വേര്‍പെടുത്തുന്നതില്‍ അക്രമിക്കപ്പെട്ട നടിയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ ഉണ്ടായോ എന്നും പൊലീസ് മധു വാര്യരോട് ചോദിച്ചു. മധുവാര്യര്‍ക്കൊപ്പം ദിലീപിന്റെ ബന്ധുക്കളേയും ഇന്നലെ വിളിച്ച് ചോദ്യം ചെയ്തിരുന്നു. മൊഴിയുടെ പൂര്‍ണവിവരങ്ങള്‍ ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല.
 
ദിലീപിന്റെ മനേജരും ഡ്രൈവറുമായ അപ്പുണ്ണി നല്‍കിയ മൊഴി കേസ് അന്വേഷണത്തില്‍ നിര്‍ണായകമാകും. ദിലീപിനെതിരെയാണ് അപ്പുണ്ണി മൊഴി നല്‍കിയിരിക്കുന്നത്. ദിലീപിന്റെ നിര്‍ദേശം അനുസരിച്ചാണ് ഒളിവില്‍ പോയതെന്നാണ് അപ്പുണ്ണി അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്. കൂടാതെ മൊഴി രേഖപ്പെടുത്തി വിട്ടയച്ച എല്ലാവരും ഇപ്പോഴും  പൊലീസിന്റെ നിരീക്ഷണത്തിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കാവ്യയെ എങ്കിലും രക്ഷപെടുത്തണം! - സൂപ്പര്‍താരങ്ങള്‍ കാണേണ്ടവരെ കണ്ടു?!

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനേയും കാവ്യ മാധവനേയും പ്രതികളാക്കണമെന്ന് ...

news

ഭീകരനെ കോടാലി കൊണ്ട് അടിച്ചു വീഴ്ത്തി, അയാളുടെ എകെ 47 പിടിച്ചെടുത്ത് വെടിയുതിര്‍ത്തു! - ഇവള്‍ കരുത്തിന്റെ പുതിയ മുഖം

കശ്മീര്‍ എപ്പോഴും സംഘര്‍ഷാഭരിതമാണ്. ജവാന്മാര്‍ മാത്രമല്ല പലപ്പോഴും അവിടെയുള്ള ജനങ്ങളും ...

news

ദൃശ്യങ്ങള്‍ നശിപ്പിച്ചെന്ന് സംശയം; നടിയെ ആക്രമിച്ച കേസില്‍ ഒരു അഭിഭാഷകന്‍ കൂടി അറസ്റ്റില്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ ഒരു അഭിഭാഷകനെ കൂടി അന്വേഷണസംഘം ...

news

ഷാര്‍ജയിലെ കല്‍ബയില്‍ നിന്ന് മകളുടെ വിവാഹം നടത്താന്‍ നാട്ടില്‍ പോയ മലയാളി മരിച്ചു

ഷാര്‍ജയിലെ കല്‍ബയില്‍ നിന്ന് മകളുടെ വിവാഹം നടത്താന്‍ നാട്ടില്‍ പോയ മലയാളി മരിച്ചു. ...