ശശി തരൂര്‍ രാജിവെക്കണമെന്ന് സിപിഎം

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സുനന്ദ പുഷ്‌കര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് സിപിഎം. സംഭവത്തില്‍ നിഷ്പക്ഷവും നീതിപൂര്‍വവുമായ അന്വേഷണം ഉറപ്പാക്കുന്നതിന് തരൂരിന്റെ രാജി അത്യാവശ്യമാണെന്നും സിപിഎം അഭിപ്രായപ്പെട്ടു.

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ദുരൂഹത ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇതാണ് വ്യക്തമാക്കുന്നതെന്നും സിപിഎം പുറത്തുവിട്ട പത്രിക്കുറിപ്പില്‍ പറയുന്നു. അതേസമയം, ശശി തരൂരിന് പിന്തുണച്ച് സുനന്ദയുടെ സഹോദരന്‍ രാജേഷ് പുഷ്‌ക്കര്‍ രംഗത്തെത്തി.

ശശി തരൂര്‍ ഏതെങ്കിലും രീതിയില്‍ സുനന്ദയെ അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സുനന്ദയുടെ മരണം വരെ ഇരുവരും തമ്മില്‍ നല്ല ബന്ധമായിരുന്നുവെന്നും സുനന്ദ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :