ശല്യം ചെയ്ത സഹോദരന് സഹോദരിയും ഭര്‍ത്താവും വിധിച്ചത് മരണശിക്ഷ!

ചാത്തന്നൂർ, വെള്ളി, 28 ജൂലൈ 2017 (15:17 IST)

റോഡരുകിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ട ഇരുപത്തഞ്ചുകാരന്റെ മരണവുമായി ബന്ധപ്പെട്ട് ഇയാളുടെ സഹോദരി, സഹോദരീ ഭർത്താവ്, സുഹൃത്ത് എന്നിവരെ പോലീസ് അറസ്റ് ചെയ്തു. ഓച്ചിറ കരുനാഗപ്പള്ളി സ്വദേശി ഷൈൻ മോനാണ് കഴിഞ്ഞ തിങ്കളാഴ്ച  ഇത്തിക്കര കൊച്ചുപാലത്തിനടുത്ത് കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്.
 
യുവാവിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയ പോലീസ് ഇയാളുടെ സഹോദരി ദേവു (28), ഭർത്താവ് രഞജിത് (29), ഇയാളുടെ സുഹൃത്ത് ഓച്ചിറ കൊറ്റമ്പള്ളി കണ്ണൻ എന്ന ഗോപകുമാർ (43) എന്നിവരെ അറസ്റ് ചെയ്തു, മദ്യം കുടിപ്പിച്ച് കഴുത്തുഞെരിച്ച് ഷൈൻമോനെ കൊലപ്പെടുത്തിയ ശേഷം കാറിൽ കൊണ്ടുവന്ന ഇത്തിക്കരയിൽ റോഡിൽ തള്ളുകയായിരുന്നു. 
 
വവ്വാക്കാവ് കുലശേഖരപുരം കരുനാഗപ്പള്ളി സുൽഫി മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന സുരേന്ദ്രന്റെ മകനാണ് മരിച്ച ഷൈൻമോൻ. മദ്യപിച്ച് സഹോദരിയെ ശല്യം ചെയ്തതിനാണ് ഷൈൻമോനെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ സമ്മതിച്ചു. അറ ലക്ഷം  രൂപ നൽകിയാൽ താൻ ഷൈൻമോനെ കൊല്ലാമെന്ന് ഗോപകുമാർ പറഞ്ഞതനുസരിച്ച് പദ്ധതി തയ്യാറാക്കിയത്.
 
കർക്കിടകവാവ്‌ ദിവസം ഗോപകുമാറിന്റെ വീടിനടുത്തെ പുരയിടത്തിൽ വച്ചാണ് ഷൈൻമോനെ കഴുത്തുഞെരിച്ചു കൊന്നത്. ഷൈൻമോന്റെ പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയ പോലീസ് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്തുള്ള സി.സി.ടി.വി ക്യാമറയിൽ ഒരു കാർ കണ്ടെത്തുകയും തുടർന്ന് പ്രതികളെ പിടികൂടുകയുമായിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മരണം കൊലപാതകം ക്രൈം പൊലീസ് അറസ്റ്റ് Death Murder Crime Police Arrest

വാര്‍ത്ത

news

മുടി നീട്ടിയവരെല്ലാം കഞ്ചാവ് വിൽപ്പനക്കാരാണെന്ന പെലീസ് മനോഭാവം അപഹാസ്യം: സാറാ ജോസഫ്

തൃശൂർ പാവറട്ടിയിൽ മുടിനീട്ടി വളർത്തിയെന്ന കാരണം പറഞ്ഞ് പൊലീസ് കസ്റ്റഡിയിലെടുത്ത് ...

news

സെൻകുമാറിന് സര്‍ക്കാര്‍വക മറ്റൊരു മുട്ടന്‍പണി; ചീഫ് സെക്രട്ടറി യോഗം വിളിച്ചു

മുൻ സംസ്ഥാന പൊലീസ് മേധാവി ടിപി സെൻകുമാറിന് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ പിൻവലിക്കാൻ ...

news

സ്വീകരണം പോര; നിശ്ചയിച്ച പരിപാടി ഉദ്ഘാടനം ചെയ്യാതെ എഡിജിപി ആര്‍ ശ്രീലേഖ മടങ്ങി !

സ്വീകരണത്തിലൊക്കെ വലിയ കാര്യമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഡിജിപി ആര്‍ ശ്രീലേഖ. ...

news

പാനമ അഴിമതിക്കേസില്‍ ഷെരീഫ് രാജിവച്ചു; ക്രിമിനല്‍ കേസെടുക്കുണമെന്ന് സുപ്രീംകോടതി - പാകിസ്ഥാന്‍ രാഷ്‌ട്രീയ പ്രതിസന്ധിയില്‍

പനാമ അഴിമതിക്കേസില്‍ സുപ്രീംകോടതി ഉത്തരവ് വന്നതിന് പിന്നാലെ നവാസ് ഷെരീഫ് പാകിസ്ഥാന്‍ ...