Widgets Magazine Widgets Magazine

ഒളിവിൽ കഴിയാൻ കൃഷ്ണദാസ് എല്ലാ നിയമസഹായവും ചെയ്തു തന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശക്തി‌വേൽ

തൃശൂർ, തിങ്കള്‍, 10 ഏപ്രില്‍ 2017 (08:59 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് തനിയ്ക്ക് സഹായം ചെയ്തു തന്നിരുന്നതായി ഇന്നലെ അറസ്റ്റിലായ വൈസ് പ്രിൻസിപ്പൽ എൻ കെ ശക്തിവേൽ. ഒളിവിൽ കഴിയാൻ എല്ലാ സഹായവും ചെയ്തു തന്നത് കൃഷ്ണദാസാണെന്ന് പൊലീസിന് മൊഴി നൽകി.
 
ഒളിവിലിരിക്കെ കൃഷ്ണദാസിനെ സന്ദര്‍ശിച്ചിരുന്നുവെന്നും നിയമസഹായവും കൃഷ്ണദാസ് നല്‍കിയതായും ശക്തിവേല്‍ മൊഴി നല്‍കിയിട്ടുണ്ട്. ജിഷ്ണു കേസില്‍ സുപ്രധാന വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന രണ്ടു പേരിലൊരാളാണ് ശക്തിവേല്‍. രണ്ടു മാസത്തോളം ഒളിവില്‍ കഴിഞ്ഞ ശക്തിവേലിനെ കോയമ്പത്തൂരിന് സമീപത്തെ അന്നൂരിലെ വാടകവീട്ടില്‍ നിന്നാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.
 
അതേസമയം നാലാം പ്രതിയായ പ്രവീണിനു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. ഇയാള്‍ നാസിക്കില്‍ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കോടികള്‍ വോട്ടര്‍മാരിലേക്ക് ഒഴുകിയതായി കണ്ടെത്തി; ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കി

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ചെന്നൈ ആര്‍ കെ നഗര്‍ ...

news

വിദ്യാർത്ഥിയുടെ ആത്മഹത്യ ശ്രമം; എസ് എഫ് ഐ പ്രവർത്തകർ വെള്ളാപ്പള്ളിയുടെ കോളേജ് തല്ലിത്തകർത്തു

ആലപ്പുഴയിലെ വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എന്‍ജീനിയറിങ്ങ് കോളേജ് എസ്എഫ്‌ഐ ...

news

മലപ്പുറം കളക്ട്രേറ്റ് സ്‌ഫോടനം: രണ്ടു പേർ അറസ്റ്റിൽ, മറ്റ് സ്‌ഫോടനങ്ങളുമായും ഇവര്‍ക്ക് ബന്ധം

മലപ്പുറം കളക്ട്രേറ്റ് പരിസരത്ത് നടന്ന സ്‌ഫോടനക്കേസിൽ പൊലീസ് രണ്ടുപേരെ കൂടി അറസ്റ്റ് ...

Widgets Magazine Widgets Magazine