വൈദ്യുതി നിരക്കില്‍ വര്‍ദ്ധനവുണ്ടാകും

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 30 മെയ് 2007 (13:19 IST)

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ചെറിയ തോതില്‍ വര്‍ദ്ധിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. എന്നാല്‍ ഗാര്‍ഹിക ഉപഭോക്താക്കളെ വര്‍ദ്ധനവില്‍ നിന്നും ഒഴിവാക്കുമെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിത്ധന്നു മന്ത്രി. വൈദ്യൂതി ബോര്‍ഡിന്‍റെ റവന്യൂ നഷ്ടം നിലവില്‍ 430 കോടി രൂപയാണ്. ഈ നഷ്ടം നികത്തുന്നതിനായി നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടതായി വത്ധം. വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന ശുപാര്‍ശ സംസ്ഥാന വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മിഷന് നല്‍കിയിട്ടുണ്ട്.

അതിനാല്‍ ഹൈടെന്‍ഷന്‍ നിരക്ക് ചെറിയ തോതില്‍ വര്‍ദ്ധിപ്പിക്കും. വീടുകളെയും ചെറുകിട കച്ചവടക്കാരെയും വര്‍ദ്ധനവില്‍ നിന്നും ഒഴിവാക്കും. റയില്‍വേയ്ക്ക് നല്‍കുന്ന വൈദ്യുതിയുടെ നിരക്കില്‍ വര്‍ദ്ധനവുണ്ടാകും. 1000 മെഗാവാട്ട് വൈദ്യുതി പദ്ധതിക്കായുള്ള ക ല്‍ക്കരി നല്‍കാമെന്ന് കേന്ദ്രം സമ്മതിച്ചതായും വൈദ്യുതി മന്ത്രി അറിയിച്ചു.

കേന്ദ്ര കല്‍ക്കരി സഹ മന്ത്രി ദസരി നാരായണ റാവുവുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംന്ധിച്ച ഉറപ്പ് ലഭിച്ചത്. വൈദ്യുതി ബോ ര്‍ഡ് ചെയര്‍മാന്‍ മനോഹരനും ചര്‍ച്ചകളില്‍ പങ്കെടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :