വേങ്ങര ഉപതിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു, സർവ സന്നാഹങ്ങളുമായി ഭരണ പ്രതിപക്ഷ മുന്നണികൾ

ബുധന്‍, 11 ഒക്‌ടോബര്‍ 2017 (07:35 IST)

വേങ്ങര ഉപതിരഞ്ഞെടുപ്പ് ഇന്ന്. വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മണിക്ക് തന്നെ എല്ലാ ബൂത്തുകളും വോട്ടെടുപ്പിനായി തുറന്നു. വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. വൈകിട്ട് ആറിനു ബൂത്തിൽ പ്രവേശിച്ച് വരിയിൽ നിൽക്കുന്ന എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരമുണ്ടാകും. 
 
ഇടതുഅധികാരത്തിൽ ഏറിയശേഷമുള്ള ആദ്യ നിയമസഭാ ഉപതെരഞ്ഞെടുപ്പാണ് വേങ്ങരയിൽ നടക്കുന്നത്. അതുകൊണ്ട് തന്നെ ഭരണപക്ഷത്തിനു നിർണായകമായ ദിവസമാണിന്ന്. സർവ സന്നാഹങ്ങളുമായി കളത്തിലിറങ്ങിയായിരുന്നു ഭരണ പ്രതിപക്ഷ മുന്നണികൾ പ്രചരണം നടത്തിയത്. 
 
ആകെ 165 പോളിങ് ബൂത്തുകളുണ്ട്. ആർക്കാണ് വോട്ട് ചെയ്തതെന്നു വോട്ടർമാർക്കു കാണാൻ സൗകര്യമൊരുക്കുന്ന വിവി പാറ്റ് സംവിധാനം എല്ലാ ബൂത്തുകളിലും ഒരുക്കിയിട്ടുണ്ട്. രണ്ടു സ്വതന്ത്രരുൾപ്പെടെ ആറു സ്ഥാനാർഥികളാണു മത്സര രംഗത്തുള്ളത്. 
 
കഴിഞ്ഞ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ 70.77 ശതമാനമായിരുന്നു വോട്ട് രേഖപ്പെടുത്തിയത്. 15നാണ് വോട്ടെണ്ണൽ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് ഇതൊക്കെ; ജെയ് ഷായ്‌ക്കെതിരായ ആരോപണത്തില്‍ അന്വേഷണമില്ലെന്ന് രാജ്‌നാഥ് സിംഗ്

ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജെയ് ഷായുടെ കമ്പനിക്കെതിരായ ആരോപണത്തില്‍ ...

news

‘അമ്മ’യിൽ സ്ത്രീകൾക്ക് 50% സംവരണം വേണം: ഡബ്ല്യുസിസി കത്തു നൽകി

മലയാള സിനിമാ താരങ്ങളുടെ കൂട്ടായ്‌മയായ ‘അമ്മ’യില്‍ സ്ത്രീകൾക്ക് 50% സംവരണം വേണമെന്ന് ...

news

അബ്രാഹ്മണരെ പൂജാരിമാരായി നിയമിച്ച പിണറായി സര്‍ക്കാരിനെ പ്രശംസിച്ച് ഗീവര്‍ഗീസ് കൂറിലോസ് രംഗത്ത്

അബ്രാഹ്മണരെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കാനുള്ള ഇടതു സർക്കാരിന്‍റെ തീരുമാനത്തെ ...

news

പരസ്യരംഗത്ത് പുതുമ; ഇനി അര്‍ധനഗ്നയായ സ്ത്രീകള്‍ക്ക് പകരം പുരുഷ നഗ്നത!

ഉത്പന്നം ഏതുമാകട്ടെ അതില്‍ സ്ത്രീ ശരീരം ഉള്‍പ്പെടുത്തുന്ന പതിവ് രീതിക്ക് വ്യത്യാസമായി ...

Widgets Magazine